Breaking News
വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ | അജ്​മാനിൽ സ്ത്രീയെ കൊലപ്പെടുത്തി വ്യാപാര കേന്ദ്രത്തിന്​ തീക്കൊളുത്തിയ പ്രതി​ 10 മിനിറ്റിനുള്ളിൽ പിടിയിൽ | ആഭ്യന്തര യാത്രക്കാരുടെ സൗജന്യ ബാഗേജ് എയർ ഇന്ത്യ വെട്ടിക്കുറച്ചു | ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  |
ഒരേ ഗ്രൂപ്പിൽ ഉംറക്കെത്തിയ രണ്ട് മലയാളി വനിതകൾ ജിദ്ദയിൽ അന്തരിച്ചു

March 15, 2023

March 15, 2023

ന്യൂസ്‌റൂം ബ്യുറോ
ജിദ്ദ : നാട്ടിലേക്ക് മടങ്ങാനിരിക്കെ ജിദ്ദ വിമാനത്താവളത്തിൽ ദേഹാസ്വാസ്ഥ്യം  അനുഭവപ്പെട്ട മലയാളി വനിത നിര്യാതയായി.ഇടുക്കി-കുമാരമംഗലം-ഈസ്റ്റ് കലൂർ സ്വദേശിനി സുബൈദ മുഹമ്മദ് (65) ആണ് ജിദ്ദ കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്‌സിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചത്. മദീനയിൽ നിന്ന് ജിദ്ദ വഴി കൊച്ചി വിമാനത്താവളത്തിലേക്ക് യാത്ര പുറപ്പെടാനിരിക്കെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭർത്താവ് മുഹമ്മദ് വെലമക്കുടിയിൽ. മക്കൾ - റജീന മുനീർ, റസിയ, മുഹമ്മദ് ഇബ്രാഹിം, റഹ്‌മത് ശംസുദ്ധീൻ.

സുബൈദ മുഹമ്മദിന്റെ കൂടെ അതേ ഗ്രൂപ്പിൽ ഉംറക്ക് എത്തിയ ഇടുക്കി - ചെങ്കുളം- മുതുവൻകുടി  സ്വദേശിനി ഹലീമ (64) വിമാനത്താവളത്തിൽ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മരിച്ചിരുന്നു. അറക്കൽ മീരാൻ മുഹമ്മദാണ് ഭർത്താവ്. മൃതദേഹം കിംഗ് ഫഹദ് ഹോസ്പിറ്റൽ മോർച്ചറിയിൽ. ഇരു മയ്യത്തുകളും മറവ് ചെയ്യുന്നതിനുവേണ്ട നടപടിക്രമങ്ങൾ കെഎംസിസി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News