Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സൗദിയിൽ കോവിഡ് ചികിത്സയിലായിരുന്ന രണ്ടു മലയാളികൾ കൂടി മരിച്ചു 

June 29, 2020

June 29, 2020

റിയാദ് : സൗദിയിൽ രണ്ട് മലയാളികൾ കൂടി കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു.കാസര്‍ഗോഡ് മൊഗ്രാല്‍ നടുപ്പള്ളം സ്വദേശി അബ്ബാസ് അബ്ദുള്ള (55) അല്‍ ഖര്‍ജിലാണ് മരിച്ചത്. അല്‍ഖര്‍ജിലെ റെസ്റ്റോറന്റിൽ  ജീവനക്കാരനായിരുന്നു.അബ്ദുള്ള ഹാജി, ആയിഷ ദമ്പതികളുടെ മകനാണ്. ദൈനാബി ആണ് ഭാര്യ. മക്കൾ :ശബീബ, ഷഹല, ഷാബു. അല്‍ഖര്‍ജ് കിംഗ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അൽഖർജിൽ ഖബറടക്കും.

 കൊല്ലം കണ്ണനല്ലൂര്‍ ഷാനവാസ് മൊയ്തീന്‍ കുഞ്ഞ് എന്ന സനോവര്‍ (50) റിയാദിലാണ് മരിച്ചത്.കോവിഡ് ബാധിച്ച്‌ പത്ത് ദിവസമായി റിയാദിലെ അല്‍ഹമ്മാദി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

ഭാര്യ: സാജിദ. മക്കള്‍: ഫാത്തിമ, സഫ്‌ന

സഹോദരന്‍ ഹബീബ് ഷാനവാസ് റിയാദിലുണ്ട്.റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൃതദേഹം റിയാദിൽ ഖബറടക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക   


Latest Related News