Breaking News
ആഭ്യന്തര യാത്രക്കാരുടെ സൗജന്യ ബാഗേജ് എയർ ഇന്ത്യ വെട്ടിക്കുറച്ചു | ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു |
കോവിഡ് ചികിത്സയിലായിരുന്ന രണ്ട് മലയാളികൾ കൂടി സൗദിയിൽ മരണപ്പെട്ടു 

July 07, 2020

July 07, 2020

റിയാദ് : സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച്‌ രണ്ട് മലയാളികള്‍ കൂടി മരിച്ചു. കൊല്ലം ചാത്തന്നൂര്‍ സ്വദേശി കുന്നുവിള തോമസ് ജോണ്‍ ( അനിയന്‍ കുഞ്ഞ് 52) ജിദ്ദയിലും മലപ്പുറം കോട്ടപ്പടി സ്വാദേശി മച്ചിങ്ങല്‍ നജീബ് (50 ) റിയാദിലുമാണ് മരിച്ചത് .

കഴിഞ്ഞ മൂന്നാഴ്ചയായി കോവിഡ് ചികില്‍സയിലായിരുന്ന തോമസ് ജോണ്‍ പത്ത് ദിവസത്തോളം വെന്റിലേറ്ററായിരുന്നു. ഹൃദ്രോഗബാധ കൂടിയുണ്ടായതോടെ ഇന്നലെ സ്വകാര്യാശുപത്രിയില്‍ മരണപ്പെടുകയായിരുന്നു. ജിദ്ദ അല്‍സുരായ കാര്‍പെറ്റിൽ ജീവനക്കാരനായിരുന്നു. സുനു തോമസ് ആണ് ഭാര്യ . മക്കള്‍: ജൂലി തോമസ്, ജൂബി തോമസ്.

മലപ്പുറം കോട്ടപ്പടി സ്വാദേശി മച്ചിങ്ങല്‍ നജീബ് പരേതനായ തിരികൊട്ടില്‍ കോയയുടെയും മൈമൂനത്തിന്റെയും മകനാണ്. കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. റൈഹാനത്ത് ആണ് ഭാര്യ .ജഹാനാ ഷെറിന്‍ ,ജസീം ,ജാഹിസ് എന്നിവര്‍ മക്കളാണ് .മൃതദേഹം റിയാദില്‍ ഖബറടക്കും

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക      


Latest Related News