Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ വാണിജ്യ സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ രണ്ടു പേർ മരിച്ചു

May 16, 2021

May 16, 2021

കുവൈത്ത്: കുവൈത്തില്‍ വാണിജ്യ സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ രണ്ടു പേർ മരിച്ചു.മരിച്ചത് ഏതു രാജ്യക്കാരെന്ന് അറിവായിട്ടില്ല. ജഹ്‌റ പ്രദേശത്ത് ഒരു വാണിജ്യ സമുച്ചയത്തില്‍ ഇന്ന് കാലത്തു 10.45 നാണ് അപകടമുണ്ടായത്.മൂന്നുനില കെട്ടിടത്തിലാണ്  തീപിടുത്തമുണ്ടായതെന്ന് കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

അപകടത്തില്‍ രണ്ട് തൊഴിലാളികളുടെ മരണം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. കെട്ടിടത്തില്‍ കുടുങ്ങിക്കിടന്ന അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി അഗ്നിശമന വിഭാഗം അറിയിച്ചു.

ആയിരം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ളതും മൂന്ന് നിലകളുള്ളതുമായ സമുച്ചയത്തിനുള്ളില്‍ പുകയുടെ സാന്ദ്രത മൂലമാണ് തൊഴിലാളികളുടെ മരണം സംഭവിച്ചതെന്ന് ജനറല്‍ ഫയര്‍ ബ്രിഗേഡിന്റെ പബ്ലിക് റിലേഷന്‍സ് അറിയിച്ചു.

സമുച്ചയത്തിന്റെ എല്ലാ നിലകളിലും തീ പടര്‍ന്നതിനെ തുടര്‍ന്ന് 4 യുണിറ്റ് ടെക്നിക്കല്‍ റെസ്ക്യൂ സെന്ററുകളില്‍ നിന്നുള്ള അഗ്നിശമന സേനാ സംഘങ്ങളും പാരാമെഡിക്കല്‍. പോലിസ് എന്നിവര്‍ രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News