Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സൗദിയിൽ ചൊവ്വാഴ്ച രണ്ട് കോവിഡ് മരണം, യു.എ.ഇയിൽ ഒരാൾ കൂടി മരിച്ചു 

March 31, 2020

March 31, 2020

റിയാദ് :  സൗദി അറേബ്യയില്‍ ഇന്ന് രണ്ട് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് മരണസംഖ്യ പത്തായി ഉയര്‍ന്നു. മദീനയില്‍ രണ്ട് വിദേശികളാണ് മരിച്ചത്. ഇന്ന് മാത്രം 110 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 1563 ആയി.

രോഗമുക്തി നേടിയവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇന്ന് മാത്രം 50 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 165 ആയി ഉയര്‍ന്നു. ഇന്നലെയും ഇന്നുമായി വിദേശത്ത് നിന്നെത്തി ഹോട്ടലുകളില്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ നിര്‍ത്തിയിരുന്ന മുവ്വായിരത്തോളം പേരെ വിട്ടയച്ചിട്ടുണ്ട്.

ഇന്നത്തെ പ്രവിശ്യ തിരിച്ചുള്ള കണക്ക് ഇങ്ങിനെ. റിയാദ് 33, ജിദ്ദ 29, മക്ക 20, ഖതീഫ് 7, ഖോബാര്‍ 4, ദമ്മാം 3, മദീന 3, ഹൊഫൂഫ് 2, ദഹ്റാന്‍ 2, ജിസാന്‍ 2, അല്‍ ബദഇയ്യ 1, അബഹ 1, ഖമീസ്മുശൈത്ത് 1, റാസ് തനൂറ 1, അല്‍ ഖഫ്ജി 1 എന്നിങ്ങിനിയൊണ് ഇന്നത്തെ കണക്കുകള്‍.‌

പുതിയ കണക്കുകള്‍ കൂടി വന്നതോടെ തലസ്ഥാനമായ റിയാദില്‍ രോഗികളുടെ എണ്ണം 573 ആയി. മക്കയില്‍ 246 ഉം കിഴക്കന്‍ പ്രവിശ്യയില്‍ 290 കവിഞ്ഞു. മദീനയില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

യു.എ.ഇ യിൽ ഇന്ന് ഒരാൾ കൂടി മരിച്ചതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ ആറായി.67 വയസുള്ള ഏഷ്യൻ പൗരനാണ് ഇന്ന് മരിച്ചത്. ഇന്ന് 31 ഇന്ത്യക്കാരടക്കം 53 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ആകെ രോഗികളുടെ എണ്ണം 664 ആയി. നേരത്തേ രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് കൂടുതൽ കോവിഡ് ബാധിതരെ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ബഹ്‌റൈനിൽ നാല് പേരും ഖത്തറിൽ ഒരാളും നേരത്തെ മരണപ്പെട്ടിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.        


Latest Related News