Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഗൾഫിൽ കോവിഡ് ബാധിച്ച് രണ്ടു മലയാളികൾ കൂടി മരിച്ചു

August 01, 2020

August 01, 2020

കുവൈത്ത് സിറ്റി / റിയാദ് : ഗൾഫിൽ ഇന്ന് രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി വാഴേപറമ്പിൽ സുനിൽ കുമാർ (38) കുവൈത്തിലാണ് മരിച്ചത്. കോവിഡ് ബാധിച്ച് ഒന്നരമാസത്തോളമായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ ജാബിർ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ കമ്ബനിയിലെ ജോലിക്കാരനായിരുന്നു . ഭാര്യ ഗോപിക.  ഇതോടെ കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 54 ആയി.



ഹംസ 

വയനാട് പൊഴുതന മുത്താരുകുന്ന് സ്വദേശി തെങ്ങുംതൊടി ഹംസ (55) സൗദിയിലെ അൽ ഖർജിലാണ് മരിച്ചത്. കിങ് ഖാലിദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.അല്‍ഖര്‍ജില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

27 വര്‍ഷമായി സൗദിയിലുള്ള ഇദ്ദേഹം ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി തിരികെ വന്നത്. പിതാവ്: അയമുട്ടി, മാതാവ്: ബിരിയുമ്മ. ഭാര്യമാര്‍: ആയിശ, കുഞ്ഞീരുമ്മ. മക്കള്‍: റൈഹാനത്ത്, നജ്മത്ത്, ജാഫര്‍ സാദിഖ്.

മരുമക്കള്‍: ഷൈജല്‍, അന്‍വര്‍, റസിയ.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News