Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ സർക്കാർ ആശുപത്രികളിലെ ചികിത്സ സ്വദേശികൾക്ക് മാത്രം,നടപടികൾ ഊർജിതമാക്കി

August 27, 2022

August 27, 2022

കുവൈത്ത് സിറ്റി : കുവൈത്തിൽ വിദേശികൾക്കുള്ള എല്ലാ തരം ചികിത്സകളും ഹെൽത്ത് അഷ്വറൻസ് ഹോസ്പിറ്റൽസ് കമ്പനിയിൽ( ധമാൻ ) മാത്രമായി പരിമിതപ്പെടുത്താനുള്ള നടപടികൾ ഊർജിതമാക്കിയതായി റിപ്പോർട്ട്. ഇതോടെ രാജ്യത്തെ മുഴുവൻ വിദേശികളും സർക്കാർ ക്ലിനിക്കുകൾക്കും ആശുപത്രികൾക്കും പകരം സ്വകാര്യമേഖലയെ ആശ്രയിക്കേണ്ടി വരും. സർക്കാർ ക്ലിനിക്കുകളും, ആശുപത്രികളും ക്രമേണ കുവൈത്തികൾക്ക് മാത്രമായി മാറ്റാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതി.

റിപ്പോർട്ട് അനുസരിച്ച്, അടുത്ത വർഷം മുതൽ സ്വകാര്യ മേഖലയിലെ എല്ലാ തൊഴിലാളികളെയും ധമൻ സെന്ററിൽ സ്വീകരിക്കാൻ പ്രാഥമിക കരാർ തയ്യാറാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ആരോഗ്യ മന്ത്രാലയം സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളെ മാത്രമേ സ്വീകരിക്കൂ. പിന്നീട് സർക്കാർ ആശുപത്രികളിലെ ചികിത്സയിൽ നിന്ന് അവരെ ഒഴിവാക്കുകയും ധമാൻ ആശുപത്രികളിൽ ചികിത്സിക്കുകയും ചെയ്യും. നിലവിൽ ജാബർ ഹോസ്പിറ്റൽ കുവൈത്തികൾക്ക് മാത്രമായി സംവരണം ചെയ്തിട്ടുണ്ട്. പുതിയ ജഹ്‌റ ഹോസ്പിറ്റലിനും പുതിയ ഫർവാനിയ ആശുപത്രിക്കും ഇത് ബാധകമാക്കും. പിന്നീടുള്ള ഘട്ടങ്ങളിൽ ഇത് അമിരി ഹോസ്പിറ്റലിലേക്കും പിന്നീട് സബാ ഹോസ്പിറ്റലിലേക്കും വ്യാപിപ്പിക്കും.
അതെസമയം,ഗുരുതരമായ അസുഖങ്ങളോ അപകടങ്ങളിൽ പെട്ടവരോ ആയ പ്രവാസികളെ സർക്കാർ ആശുപത്രികൾക്ക് സ്വീകരിക്കും. ഇവ അടിയന്തിര മെഡിക്കൽ കേസുകളായതിനാൽ കാലതാമസം വരുത്താൻ കഴിയില്ലെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News