Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
തൃക്കരിപ്പൂര്‍ സ്വദേശിനി കുവൈത്തിൽ നിര്യാതയായി 

April 14, 2021

April 14, 2021

കുവൈത്ത് സിറ്റി : തൃക്കരിപ്പൂര്‍ തങ്കയം സ്വദേശിനി സുമയ്യ (47) കുവൈത്തില്‍ നിര്യാതയായി. അര്‍ബുദരോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര മാസമായി സബാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗത്തിന് അല്‍പം ശമനം കാണിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച നാട്ടില്‍ പോകാനായി ടിക്കറ്റ് എടുത്തിരുന്നു.

കഴിഞ്ഞ 20 വര്‍ഷമായി കുവൈത്തിയിലായിരുന്നു താമസം. ഭര്‍ത്താവ് സിദ്ദീഖ് ഒട്ടോവണ്‍ കമ്പനിയിൽ ജീവനക്കാരനാണ്. കോട്ടപ്പുറം സ്വദേശിനി പഴയ പാട്ടില്ലത്ത് പരേതനായ ഉഗ്രാണി അബൂബക്കര്‍ ഹാജിയുടെയും ഖദീജയുടെ മകളാണ്. സഹോദരങ്ങള്‍: ഷാഫി, മുഹമ്മദ് കുഞ്ഞി, റസാഖ്, അഷ്റഫ്, സുബൈര്‍. സഹോദരിമാര്‍: നഫീസ, ഹഫ്സത്ത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News