Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
കുവൈത്തിൽ മലയാളി ഉൾപെടെ മൂന്ന് പേർ ഒരേ ദിവസം ആത്മഹത്യചെയ്തു

November 15, 2021

November 15, 2021

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു ദിവസം തന്നെ  വ്യത്യസ്‍ത സംഭവങ്ങളിലായി മൂന്ന് പേര്‍ അത്മഹത്യ  ചെയ്‍തു. ഒരു പ്രവാസിയും രണ്ട് സ്വദേശികളുമാണ് ആത്മഹത്യ ചെയ്‍തതെന്ന് അധികൃതര്‍ അറിയിച്ചു.

ഒരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സ്വദേശി യുവാവാണ് ആത്മഹത്യ ചെയ്‍തതില്‍ ഒരാള്‍. ബാത്ത്റൂമില്‍ വെച്ച് കഴുത്തില്‍ കുരുക്കുണ്ടാക്കി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു സംഭവത്തില്‍ 26 വയസുകാരനായ സ്വദേശി യുവാവ് ഉമരിയയിലെ വീടിന് സമീപത്തുവെച്ച് ആത്മഹത്യ ചെയ്‍തു. മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

സാല്‍മിയയില്‍ വെച്ച് ഒരു പ്രവാസി യുവാവും കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്‍തു. ഒരു കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടിയാണ് ഇയാള്‍ ജീവനൊടുക്കിയത്. ശബ്‍ദം കേട്ട് കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരന്‍ ഓടിയെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ പ്രവാസിയെ കണ്ടെത്തിയത്. അടുത്തിടെയാണ് ഇയാള്‍ ഇവിടെ ജോലിയില്‍ പ്രവേശിച്ചതെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.


Latest Related News