Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ കാറുകൾ കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു

August 10, 2022

August 10, 2022

കുവൈത്ത് സിറ്റി : രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് മനാകീഷ് റോഡിലെ കബ്ദ് മേഖലയിൽ മൂന്ന് ഏഷ്യക്കാർ മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്ത പൗരൻ ഓടിച്ച ഫോർ വീൽ വാഹനവും ഇന്ത്യക്കാരൻ ഓടിച്ച മിനിബസും തമ്മിലാണ് കൂട്ടിയിടിച്ചത്. മിനി ബസ്സിൽ വാഹനം ഓടിച്ച ഇന്ത്യക്കാരനോടൊപ്പം അദ്ദേഹത്തിൻറെ കുടുംബത്തിലെ ഒരാളും ഒരു പാക്കിസ്ഥാനിയും ഉണ്ടായിരുന്നു.

അപകട സ്ഥലത്ത് വെച്ച് തന്നെ മൂന്ന്പേരും മരണപ്പെട്ടിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ എയർ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയതായും ഫോറൻസിക് പരിശോധനകൾ നടന്നുവരികയാണെന്നും ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News