Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
സൗദിയിൽ വാഹനാപകടം,കുവൈത്തിൽ പ്രവാസിയായ തിരുവല്ല സ്വദേശി മരിച്ചു

May 05, 2023

May 05, 2023

ന്യൂസ്‌റൂം ബ്യുറോ 

കുവൈത്ത് സിറ്റി : കുവൈത്ത്  പ്രവാസിയും തിരുവല്ല തലവടി സ്വദേശിയുമായ ലാജി ചെറിയാന്‍ (53) സൗദി അറേബ്യയിലെ ഖഫ്ജിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചു.

കുവൈത്തിലെ പ്രധാന മലയാളി വ്യവസായ സ്ഥാപനമായ എന്‍ബിടിസിയിലെ ജീവനക്കാരനും കമ്പനിയുടെ ജനറല്‍ വര്‍ക്സ് വിഭാഗത്തിന്റെ മാനേജറുമായി ജോലി ചെയ്തിരുന്ന ലാജി നിലവില്‍ സൗദി പ്രൊജക്റ്റിന്റെ ചുമതല വഹിച്ചുവരികയായിരുന്നു. വെള്ളിയാഴ്ച അവധി ആയതിനാല്‍ കുവൈത്തിലേക്ക് യാത്ര ചെയ്യവേ കഫ്ജിക്കടുത്തുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. ഭാര്യ: അനീറ്റ. മക്കള്‍: ജോവാന്‍, ജസ്ലിന്‍, ജയ്ഡന്‍.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News