Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
35 മണിക്കൂർ കൊണ്ട് ഖത്തർ ഓടിത്തീർക്കാനൊരുങ്ങി സൂഫിയ സൂഫി ദോഹയിൽ, നാളെ രാവിലെ അബുസാമ്രയിൽ തുടക്കം

January 11, 2023

January 11, 2023

അൻവർ പാലേരി
ദോഹ : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർത്താതെ ഓടി ഗിന്നസ് ബുക്കിൽ ഇടം പിടിച്ച ഇന്ത്യൻ റണ്ണർ സൂഫിയ സൂഫി ദോഹയിൽ എത്തി.അജ്‌മീർ സ്വദേശിയായ 35 കാരി സൂഫിയ സൂഫി 35 മണിക്കൂർ കൊണ്ട് ഖത്തറിന്റെ തെക്ക് നിന്ന് വടക്കോട്ട് ഓടി പുതിയ ഗിന്നസ് കുറിക്കാനാണ് ദോഹയിൽ എത്തിയത്.വ്യാഴാഴ്ച രാവിലെ 6 മണിക്ക് അബുസമ്രയിൽ നിന്ന് ആരംഭിക്കുന്ന ദൗത്യം വെള്ളിയാഴ്ച്ച വൈകുന്നേരം അൽ റുവൈസിൽ സമാപിക്കും.35 മണിക്കൂർ കൊണ്ട് 200 കിലോമീറ്റർ ദൂരം ഓടിത്തീർക്കാനാണ് ലക്ഷ്യമാക്കുന്നതെന്ന് ഇന്നലെ ദോഹയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സൂഫിയ അറിയിച്ചു.

ഇന്ത്യയ്ക്ക് പുറത്ത് ഇത് ആദ്യമായും തന്റെ കരിയറിലെ ആദ്യ അന്താരാഷ്ട്ര ഉദ്യമവുമാണ് ദോഹയിലേതെന്ന് വാർത്താസമ്മേളനത്തിൽ അവർ വ്യക്തമാക്കി.
കൂടുതൽ വായനക്ക് : ഖത്തർ മുഴുവൻ നിർത്താതെ ഓടിത്തീർക്കാനൊരുങ്ങി ഇന്ത്യക്കാരിയായ സൂഫിയ സൂഫി

6,000 കിലോമീറ്റർ ഗോൾഡൻ ക്വാഡ്രിലാറ്ററൽ റോഡ് ഓട്ടം, മണാലി-ലേ ഹിമാലയൻ അൾട്രാ റൺ ചലഞ്ച്, സിയാച്ചിൻ-കാർഗിൽ അൾട്രാ റൺ എന്നിവ പൂർത്തിയാക്കിയ ഏറ്റവും വേഗമേറിയ ഓട്ടക്കാരി തുടങ്ങിയ ലോക റെക്കോർഡുകളുമായാണ് സൂഫി ദോഹയിൽ എത്തിയത്.ഐ.എസ്.സി വൈസ് പ്രസിഡന്റ് ഷെജി വെലിയകത്തും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഡൽഹി വിമാനത്താവളത്തിലെ ജോലി ഉപേക്ഷിച്ച് റണ്ണറായി മാറിയ സൂഫിയ സൂഫി യുഎഇയിലെ ഏഴ് എമിറേറ്റുകളിലൂടെ ഓടാനുള്ള വലിയ ദൗത്യത്തിന് മുന്നോടിയായാണ് ഖത്തർ ഓടിത്തീർക്കാൻ ഒരുങ്ങുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News