Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസം,കുവൈത്തിൽ ഡെൽറ്റ വകഭേദം എത്തിയത് ഇന്ത്യയിൽ നിന്നല്ലെന്ന് സ്ഥിരീകരിച്ചു

September 05, 2021

September 05, 2021

കുവൈത്ത് സിറ്റി : കുവൈത്തിൽ വിദേശത്ത് നിന്ന് എത്തിയ യാത്രക്കാരനില്‍ ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രാലയം രംഗത്ത്. തുര്‍ക്കിയില്‍ നിന്നെത്തിയ കുവൈത്ത് സ്വദേശിയിലാണ് വകഭേദം കണ്ടെത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.

നേരത്തെ ഏത് രാജ്യക്കാരനാണ് രോഗം സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ പുറത്തുവിടാത്തത് ഏറെ അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു. കുവൈത്തിലെത്തിയ ഒരാള്‍ക്ക് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചതായി കൊവിഡ് പ്രതിരോധ സമിതി അധ്യക്ഷന്‍ ഡോ. ഖാലിദ് അല്‍ ജറല്ലയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

ഏത് രാജ്യക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് വ്യക്തമാകാത്ത സാഹചര്യത്തില്‍ ഇന്ത്യ, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നായിരിക്കാം രോഗം പടര്‍ന്നതെന്നായിരുന്നു സ്വദേശികള്‍ക്കിടയില്‍ പ്രചരിച്ച അഭ്യൂഹം. തുടര്‍ന്ന് ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന അനുമതി നല്‍കിയതിനെതിരെ സര്‍ക്കാരിനെതിരെയും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ സംഭവത്തില്‍ ആരോഗ്യമന്ത്രാലയം കൂടുതല്‍ വ്യക്തത നല്‍കിയതോടെ അഭ്യൂഹങ്ങള്‍ക്കും വിരാമമായി.ഇതോടെ ഇന്ത്യക്കാർക്ക് പുതുതായി പ്രവേശന വിലക്കൊന്നും ഉണ്ടാകാനിടയില്ലെന്ന ആശ്വാസത്തിലാണ് തിരിച്ചു പോകാനിരുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ.

 


Latest Related News