Breaking News
മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു |
എത്യോപ്യ വഴിയും ഇനി സഊദിയിലേക്ക് പോകാന്‍ പറ്റില്ല

July 03, 2021

July 03, 2021

ജിദ്ദ:യു.എ.ഇ അടക്കം നാലു രാജ്യങ്ങള്‍ക്കു കൂടി സഊദി യാത്രാവിലക്ക് എര്‍പ്പെടുത്തി. ഇവിടങ്ങളിലേക്ക് സഊദി പൗരന്‍മാര്‍ യാത്രചെയ്യുന്നതും വിലക്കിയിട്ടുണ്ട്. എത്യോപ്യ, വിയറ്റ്‌നാം, അഫ്ഗാനിസ്താന്‍ എന്നിവയാണ് മറ്റു രാജ്യങ്ങള്‍. ഇവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും വിലക്ക് എര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനവും അതിന്റെ ജനിതകമാറ്റവും കാരണമാണ് സഊദി കൂടുതല്‍ ജാഗ്രതപ്പെടുന്നത്. സഊദിയിലേക്ക് ഇന്ത്യക്ക് യാത്രാവിലക്കുള്ളതിനാല്‍ മലയാളികള്‍ ഉള്‍പ്പെടെ പ്രവാസികള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പോയി സഊദിയിലേക്ക് പോകാറുണ്ടായിരുന്നു.എന്നാല്‍ ഇതും ഇപ്പോള്‍ മുടങ്ങയിരിക്കയാണ്. നാലു രാജ്യങ്ങളില്‍ ഇപ്പോള്‍ ഉള്ള സഊദികള്‍ 14 ദിവസ ക്വാറന്റയിന്‍ കഴിഞ്ഞു മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാവൂ എന്ന നിബന്ധനയും നല്‍കിയിട്ടുണ്ട്.

 


Latest Related News