Breaking News
ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു |
സൗദി: വിലക്കുള്ള രാജ്യങ്ങളിലേക്ക് പോയാല്‍ മൂന്നു വര്‍ഷം യാത്രാ വിലക്ക്

July 28, 2021

July 28, 2021

റിയാദ്:യാത്രാ വിലക്കുള്ള രാജ്യങ്ങളിലേക്ക് അനുമതിയില്ലാതെ പോവുന്ന പൗരന്‍മാര്‍ക്ക് മൂന്ന് വര്‍ഷം യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ സൗദി ഭരണകൂടത്തിന്റെ തീരുമാനം. രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് കര്‍ശന നടപടികളുമായി സൗദി അറേബ്യ രംഗത്തെത്തിയത്. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ദരിച്ച് സൗദിയിലെ ന്യൂസ് ഏജന്‍സിയായ എസ്പിഎ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കുറ്റം തെളിയിക്കപ്പെടുന്ന ഏതൊരാളും നിയമപരമായ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരികയും തിരിച്ചു വരവില്‍ കനത്ത പിഴ നല്‍കേണ്ടിയും വരും. ഒപ്പം മൂന്ന് വര്‍ഷത്തേക്ക് യാത്രാ വിലക്കും ഏര്‍പ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തം പറഞ്ഞു.
നിലവില്‍ ഇന്ത്യ, ഇന്തോനേഷ്യ, അര്‍ജന്റീന, ബ്രസീല്‍, ഈജിപ്ത്, എത്യോപ്യ, ലെബനാന്‍, പാകിസ്താന്‍, സൗത്ത് ആഫ്രിക്ക, തുര്‍ക്കി, വിയറ്റ്നാം, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സൗദി പൗരര്‍ക്ക് അനുമതിയില്ല.

 


Latest Related News