Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിലെ പ്രമുഖ സാമൂഹ്യപ്രവർത്തകൻ സഗീർ തൃക്കരിപ്പൂർ കോവിഡ് ചികിത്സയിലിരിക്കെ  നിര്യാതനായി,വിടവാങ്ങിയത് ഭാര്യക്ക് പിന്നാലെ

March 07, 2021

March 07, 2021

കുവൈത്ത് സിറ്റി :  കുവൈത്തിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനും കെ.കെ.എം.എ. രക്ഷാധികാരിയുമായ സഗീര്‍ തൃക്കരിപ്പൂര്‍ അന്തരിച്ചു. കഴിഞ്ഞ 2 ദിവസമായി അത്യാസന്ന നിലയില്‍ വെന്റിലേറ്ററില്‍ തുടരുകയായിരുന്നു . ഇദ്ദേഹത്തിന്റെ പത്നി സൗദ കഴിഞ്ഞ 24 നു കുവൈത്ത്‌ അദാന്‍ ആശുപത്രിയില്‍ വെച്ചു മരിച്ചിരുന്നു.സൗദയെ കുവൈത്തില്‍ തന്നെ കബറടക്കം ചെയ്തു .

കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. 14 നു ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സഗീര്‍ തൃക്കരിപ്പൂരിനെ പിന്നീട് മിഷ്‌രിഫ് കോവിഡ് സെന്ററിലേക്കും , ജാബര്‍ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ദീര്‍ഘനാളായി പ്രവാസ ലോകത്ത് പ്രവര്‍ത്തിച്ചിരുന്ന ജീവകാരുണ്യ പ്രവര്‍ത്തകനെയാണ് കുവൈറ്റിലെ പ്രവാസികള്‍ക്ക് നഷ്ടമായത്. കബറടക്കം കോവിഡ് പ്രോട്ടോകാള്‍ പ്രകാരം കുവൈത്തില്‍ നടക്കും.

മക്കള്‍: ഡോ. സുആദ്, സമ. മരുമക്കള്‍: ഡോ. അഷ്റഫ്, അഫ്‌ലാഖ്.

 ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ പ്ളേസ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക    


Latest Related News