Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്ത് സെൻട്രൽ ജയിലിൽ തീപിടുത്തം,നിരവധി പേർക്ക് പരിക്കേറ്റു

October 16, 2022

October 16, 2022

ന്യൂസ്‌റൂം ബ്യുറോ
കുവൈത്ത് സിറ്റി: കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍  ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തിൽ. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായി കുവൈത്തി ദിനപ്പത്രമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു.

തീപിടുത്തം നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചുവെന്നും മറ്റ് സ്ഥലങ്ങളിലേക്ക് പടരുന്ന് തടഞ്ഞുവെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരുടെ കൃത്യമായ എണ്ണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. തീപിടുത്തത്തെ തുടര്‍ന്ന് തടവുകാരെ സുരക്ഷിതമായ മറ്റ്  സ്ഥലങ്ങളിലേക്ക് മാറ്റുകയായിരുന്നു. തീപിടുത്തത്തിന്റെ കാരണം ഉള്‍പ്പെടെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News