Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിലെ സഫാത്ത് സ്‌ക്വയറിൽ തീപിടുത്തം,ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തി

October 08, 2021

October 08, 2021

കുവൈത്ത് സിറ്റി : നഗരത്തിലെ സഫാത്ത് സ്ക്വയറിലെ പൊളിക്കുന്ന ടവറിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് അകത്ത് കുടുങ്ങിക്കിടന്ന ഏഴ് തൊഴിലാളികളെ അഗ്നിശമന സേന രക്ഷപ്പെടുത്തി. ഇന്നലെ  വൈകിട്ട് 6:56 നാണ് ഇത് സംബന്ധിച്ച സന്ദേശം അഗ്നിശമന സേനയുടെ ഓപ്പറേഷൻ റൂമിൽ ലഭിച്ചത്. ഇതോടെ അഗ്നിശമന സേന സ്ഥലത്തേക്ക് കുതിച്ചെത്തുകയും ടവറിന്റെ മൂന്നാം നിലയിൽ ഉണ്ടായ തീ അണക്കുകയുമായിരുന്നു ആകെ 15 നിലകളാണ് കെട്ടിടത്തിനുള്ളത് .വിവിധ യൂണിറ്റുകളിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി തീ കൂടുതൽ പടരാതെ നിയന്ത്രിച്ചതായി വകുപ്പ് വിശദീകരിച്ചു.അപകട കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.  


Latest Related News