Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിലെ മുതിർന്ന മാധ്യമപ്രവർത്തകനും പൊതുപ്രവർത്തകനുമായ റാംജി നിര്യാതനായി

April 21, 2022

April 21, 2022

കുവൈത്ത് സിറ്റി : കുവൈത്തിലെ മലയാളി സാംസ്കാരിക മേഖലയിൽ സജീവ സാന്നിദ്ധ്യവും മുതിർന്ന മാധ്യമ പ്രവർത്തകനുമായകൂടിയേടത്ത് രാമചന്ദ്രൻ (61) എന്ന റാംജി നാട്ടിൽ നിര്യാതനായി.ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. തൃശൂർ ,വടക്കാഞ്ചേരി, പിലക്കാട്, വെട്ടിയംകുന്നത്ത് രാവുണ്ണി നായരുടെയും , കൂടിയേടത്ത് ദാക്ഷായണി ടീച്ചറുടെയും മകനാണ് .കുവൈത്തിലെ മലയാളി മാധ്യമ പ്രവർത്തകരുടെ

കൂട്ടായ്മയായ മലയാളി മീഡിയ ഫോറം ( എം.എം.എഫ്‌ ) ന്റെ സ്ഥാപക ജനറൽ കൺവീനറായിരുന്നു.പത്തു വർഷം മുമ്പാണു നാട്ടിലേക്ക്‌ മടങ്ങിയത്‌. ഏഷ്യാനെറ്റ്‌, റിപ്പോർട്ടർ ടി. വി. എന്നീ മാധ്യമങ്ങളുടെ കുവൈത്ത്‌ പ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്.
കുവൈത്ത്‌ എയർ വെയ്സിൽ എഞ്ചിനീയർ ആയിരുന്നു.ഭാര്യ ഉഷ. മക്കൾ ദേവിക, വിനായക് . പ്രസന്ന ഏക സഹോദരിയാണ്. .
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News