Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സൗദിയിലെ പ്രവാസികൾക്ക് സംശയങ്ങൾ ഏറെയുണ്ട്,റീ എൻട്രി വിസ മുതൽ ഫാമിലി സന്ദർശന വിസ ഇഖാമയിലേക്ക് മാറ്റുന്നത് വരെ

February 27, 2023

February 27, 2023

ന്യൂസ്‌റൂം ബ്യുറോ
ജിദ്ദ : സൗദിയിൽ നിന്ന് റി എൻട്രി വിസയിലും ഫൈനൽ എക്സിറ്റ് വിസയിലും പുറത്ത് പോകാൻ ഉദ്ദേശിക്കുന്ന പ്രവാസികളുടെ പാസ്പോർട്ടിൽ എത്ര കാലാവധി വേണമെന്നത് ഉൾപെടെ കുടുംബ സന്ദർശക വിസ എങ്ങനെ ഇഖാമയിലേക്ക് മാറ്റാം എന്നത് ഉൾപെടെ നിരവധി സംശയങ്ങളുണ്ട്.തെറ്റായ വിവരങ്ങൾ പിന്തുടരുന്നതിനാൽ ഉണ്ടാകുന്ന കുഴപ്പങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങളിൽ വ്യക്തത ആവശ്യമാണ്.താമസക്കാർ നേരിടുന്ന ഇത്തരം പല സംശയങ്ങൾക്കും ജവാസാത്ത് തന്നെ കൃത്യമായ മറുപടി നൽകിയിട്ടുണ്ട്.സൗദിയിൽ നിന്ന് റി എൻട്രി വിസയിലും ഫൈനൽ എക്സിറ്റ് വിസയിലും പുറത്ത് പോകാൻ ഉദ്ദേശിക്കുന്ന പ്രവാസികളുടെ പാസ്പോർട്ടിൽ എത്ര കാലാവധി വേണമെന്ന സംശയം ഇപ്പോഴും പലരും ഉന്നയിച്ചു കേൾക്കാറുണ്ട്.

ജവാസാത്ത് നൽകിയ മറുപടി പ്രകാരം,റി എൻട്രി വിസ ഇഷ്യു ചെയ്യാൻ പ്രവാസികളുടെ പാസ്പോർട്ടിനു ചുരുങ്ങിയത് 3 മാസമെങ്കിലും കാലാവധി ഉണ്ടായിരിക്കണമെന്നതാണു നിയമം.അതേ സമയം ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യാൻ പാസ്പോർട്ടിനു ചുരുങ്ങിയത് 2 മാസമെങ്കിലും കാലാവധി വേണം.സൗദിയിൽ നിന്ന് റി എൻട്രിയിൽ പോയ തൊഴിലാളിയുടെ വിസാ കാലാവധി അവസാനിച്ച് രണ്ട് മാസം കഴിഞ്ഞാൽ അയാൾ ഓട്ടോമാറ്റിക്കായി സിസ്റ്റത്തിൽ നിന്ന് നീക്കം ചെയ്യപ്പെടും.

റി എൻട്രി വിസ ഇഷ്യു ചെയ്യാൻ പിഴകൾ നില നിൽക്കെ സാധിക്കില്ലെന്നും ജവാസാത്ത് മറ്റൊരു സംശയത്തിനു മറുപടിയായി പറഞ്ഞു.

ഫാമിലി വിസിറ്റ് വിസ എങ്ങനെ ഇഖാമയിലേക്ക് മാറ്റാം?
പതിനെട്ട് വയസ്സിനു താഴെയുള്ള കുട്ടികളുടെ വിസിറ്റ് വിസ മാത്രമേ നിലവില്‍ ഇഖാമയിലേക്ക് മാറ്റാന്‍ സാധിക്കുകയുള്ളൂ. മറ്റു പ്രചാരണങ്ങള്‍ ശരിയല്ല. മാതാപിതാക്കള്‍ ഇഖാമയുള്ളവരായിരിക്കണം. ഫാമിലി വിസിറ്റ് വിസ ഒരു പശ്ചാത്തലത്തിലും തൊഴില്‍ വിസയാക്കി മാറ്റാനാകില്ല.

വിസിറ്റ് വിസയിലെത്തിയ കുട്ടികളെ ഇഖാമയിലേക്ക് മാറ്റാന്‍ ഇനി പറയുന്ന രേഖകളാണ് ആവശ്യം.
സൗദി എംബസിയും വിദേശകാര്യ മന്ത്രാലയും അറ്റസ്റ്റ് ചെയ്ത കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ്.
-കുട്ടികളുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്.
-പാസ്‌പോര്‍ട്ട്
-പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
-മാതാപിതാക്കളുടെ ഇഖാമ കോപ്പി
-കുട്ടികള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ്
-സൗദി എംബസിയും വിദേശകാര്യ മന്ത്രാലയവും അറ്റസ്റ്റ് ചെയ്ത വിവാഹ സര്‍ട്ടിഫിക്കറ്റ്
-കുട്ടികളെ ഇഖാമയിലേക്ക് മാറ്റണമെന്ന് തൊഴിലടുമ ജവാസാത്തിനോട് ആവശ്യപ്പെടുന്ന കത്ത്. ചേംബര്‍ ഓഫ് കൊമേഴ്‌സ് അറ്റസ്റ്റ് ചെയ്തിരിക്കണം
-രണ്ടായിരം റിയാലാണ് ഫീ
ജവാസാത്ത് അപ്പോയിന്‍മെന്റ് എടുത്ത് നടപടികള്‍ പൂര്‍ത്തിയാക്കാം. രേഖകളെല്ലാം കൃത്യമാണെങ്കില്‍ ഒരാഴ്ചക്കകം ജവാസാത്തിന്റെ അനുമതിയാകും. തുടര്‍ന്ന് ഇഖാമയില്‍ ബാക്കിയുള്ള കാലാവധി പരിശോധിച്ച് ആശ്രിതര്‍ക്കുള്ള ഫീ കൂടി അടക്കണം.
വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
 https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News