Breaking News
കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം |
ബുക്ക് ചെയ്ത ഹജ്ജ് പാക്കേജിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം,റദ്ദാക്കിയാൽ പണം തിരികെ ലഭിക്കില്ല

January 07, 2023

January 07, 2023

ന്യൂസ്‌റൂം ബ്യുറോ
മക്ക : ബുക്ക് ചെയ്ത ഹജ് പാക്കേജ് മാറ്റാൻ കഴിയില്ലെന്നും ദുൽഹജ്ജ് ഒന്നിന് ശേഷം ബുക്കിങ് റദ്ദാക്കിയാൽ പണം തിരികെ ലഭിക്കില്ലെന്നും സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. അതേസമയം, ബുക്കിംഗ് റദ്ദാക്കി ലഭ്യമായ സീറ്റുകൾക്കും പാക്കേജുകൾക്കും അനുസരിച്ച് വീണ്ടും ഹജിന് ബുക്ക് ചെയ്യാവുന്നതാണ്. ബുക്കിംഗ് റദ്ദാക്കുമ്പോൾ പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും മന്ത്രാലയം വ്യക്തമാക്കി. ഹജ് പെർമിറ്റ് ഇഷ്യു ചെയ്യുന്നതിനു മുമ്പും പെർമിറ്റ് ഇഷ്യു ചെയ്ത ശേഷവും ബുക്കിംഗ് റദ്ദാക്കി പണം തിരികെ ഈടാക്കാൻ സാധിക്കും.
പെർമിറ്റ് ഇഷ്യു ചെയ്യുന്നതിനു മുമ്പായി, ഹജ് രജിസ്‌ട്രേഷൻ ആരംഭിച്ച് ശവ്വാൽ 14 വരെയുള്ള കാലത്ത് ബുക്കിംഗ് റദ്ദാക്കുന്നവർക്ക് അവർ അടച്ച തുക പൂർണമായും തിരികെ ലഭിക്കും. വ്യവസ്ഥകൾ പൂർണമല്ലാത്തത് അടക്കം അപേക്ഷകരുടെ ഭാഗത്തുള്ള വീഴ്ചകളും പോരായ്മകളും കാരണം പെർമിറ്റ് നിഷേധിക്കപ്പെടുന്ന പക്ഷം ഇലക്‌ട്രോണിക് സേവനങ്ങൾക്കുള്ള ഫീസുകൾ പിടിച്ച ശേഷമാണ് തുക തിരികെ നൽകുക. ഹജ് പെർമിറ്റ് ഇഷ്യു ചെയ്ത ശേഷം ശവ്വാൽ 15 മുതൽ ദുൽഖഅ്ദ അവസാനം വരെയുള്ള കാലത്ത് ബുക്കിംഗ് റദ്ദാക്കുന്നവരിൽ നിന്ന് ഇലക്‌ട്രോണിക് സേവനങ്ങൾക്കുള്ള ഫീസുകളും കരാർ തുകയുടെ പത്തു ശതമാനവും പിടിച്ച ശേഷമാണ് പണം തിരികെ നൽകുക. ദുൽഹജ് ഒന്നിനു ശേഷമാണ് ബുക്കിംഗ് റദ്ദാക്കുന്നതെങ്കിൽ തീർഥാടകർ അടക്കുന്ന പണത്തിൽ നിന്ന് യാതൊന്നും തിരികെ ലഭിക്കില്ലെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News