Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സൗദിയിലടക്കം ബാധിച്ചേക്കാവുന്ന ഭൂചലനത്തിന് ചെങ്കടൽ സാക്ഷ്യം വഹിക്കുമെന്ന് മുന്നറിയിപ്പ്,നിഷേധിച്ച് ജിയോളജി വകുപ്പ്

February 12, 2023

February 12, 2023

ന്യൂസ്‌റൂം ബ്യുറോ
ജിദ്ദ :ഏതു നിമിഷവും സംഭവിച്ചേക്കാവുന്ന വൻ ഭൂകമ്പത്തിന് ചെങ്കടൽ സാക്ഷ്യം വഹിച്ചേക്കാമെന്ന് സൗദി ജിയോളജിസ്റ്റുകളുടെ ഉന്നത തല സമിതി അദ്ധ്യക്ഷൻ അബ്ദുൽ അസീസ് മുന്നറിയിപ്പു നൽകി. ചെങ്കടൽ തീരമേഖലകളിൽ ആയിരത്തോളം ഭൂകമ്പ സാധ്യതാ പ്രദേശങ്ങളുണ്ടെന്നും ഏതു സമയവും അവയുടെ പ്രകമ്പനം പ്രതീക്ഷിക്കാമെന്നും ലഅബൂൻ പറഞ്ഞു. കാൽ ലക്ഷത്തിലേറെ മനുഷ്യ ജീവനുകളെടുക്കുകയും പതിനായിരങ്ങളെ ഭവന രഹിതരാക്കിത്തീർക്കുകയും ചെയ്ത സിറിയയിലേയും തുർക്കിയിലേയും വിനാശകാരിയായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ അൽ ഹദഥ് ചാനൽ സംഘടിപ്പിച്ച ചർച്ചയിൽ  സംസാരിക്കുകയായിരുന്നു സൗദി അരാംകോയിൽ നിന്നു വിരമിച്ച അബ്ദുൽ അസീസ് ലഅബൂൻ.
സൗദിയിൽ ഇതേവരെ രണ്ടായിരത്തോളം അഗ്നിപർവ്വത സ്‌ഫോടനങ്ങളുണ്ടായിട്ടുണ്ട്. അതിൽ 12-ഓളം അഗ്നി പർവ്വതങ്ങൾ ഇപ്പോഴുമുണ്ട്. അതിൽ ഉംലജിന് സമീപത്തുള്ള അഗ്നിപർവ്വതം ഏത് നിമിഷവും പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതാണ്.

അതേസമയം,ചെങ്കടലിൽ ഏതു നിമിഷവും ഭൂകമ്പമുണ്ടായേക്കാമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ കൃത്യമല്ലെന്നും വ്യക്തിപരമായ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ളവയാണെന്നും സൗദി ജിയോളജിക്കൽ വകുപ്പ് വ്യക്തമാക്കി. ആഴ്ചകൾ തോറും പത്തോളം ചെറു പ്രകമ്പനങ്ങൾ ചെങ്കടലിൽ സംഭവിക്കാറുണ്ടെന്നും അവയൊന്നും ഭീഷണിയുള്ളതല്ലെന്നും വാർത്താ പ്രാധാന്യം നേടാറില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ഏതു നിമിഷവും സംഭവിച്ചേക്കാവുന്ന വൻ ഭൂകമ്പത്തിന് ചെങ്കടൽ സാക്ഷ്യം വഹിച്ചേക്കാമെന്ന് സൗദി ജിയോളജിസ്റ്റുകളുടെ ഉന്നത തല സമിതി അദ്ധ്യക്ഷൻ അബ്ദുൽ അസീസ് മുന്നറിയിപ്പു നൽകിയിരുന്നു. ചെങ്കടൽ തീരമേഖലകളിൽ ആയിരത്തോളം ഭൂകമ്പ സാധ്യതാ പ്രദേശങ്ങളുണ്ടെന്നും ഏതു സമയവും അവയുടെ പ്രകമ്പനം പ്രതീക്ഷിക്കാമെന്നും ലഅബൂൻ വ്യക്തമാക്കിയിരുന്നു. കാൽ ലക്ഷത്തിലേറെ മനുഷ്യ ജീവനുകളെടുക്കുകയും പതിനായിരങ്ങളെ ഭവന രഹിതരാക്കിത്തീർക്കുകയും ചെയ്ത സിറിയയിലേയും തുർക്കിയിലേയും വിനാശകാരിയായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ അൽ ഹദഥ് ചാനൽ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു സൗദി അരാംകോയിൽ നിന്നു വിരമിച്ച അബ്ദുൽ അസീസ് ലഅബൂൻ.
സൗദിയിൽ ഇതേവരെ രണ്ടായിരത്തോളം അഗ്‌നിപർവ്വത സ്‌ഫോടനങ്ങളുണ്ടായിട്ടുണ്ട്. അതിൽ 12ഓളം അഗ്‌നി പർവ്വതങ്ങൾ ഇപ്പോഴുമുണ്ട്. അതിൽ ഉംലജിന് സമീപത്തുള്ള അഗ്‌നിപർവ്വതം ഏത് നിമിഷവും പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News