Breaking News
ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ |
സൗദിയുടെ എല്ലാ അതിർത്തികളും ഇന്ന് തുറക്കും

January 03, 2021

January 03, 2021

ജിദ്ദ: ജനൈതക മാറ്റം സംഭവിച്ച കൊറോണാ വൈറസിന്റെ പശ്ചാത്തലത്തിൽ  അടച്ചിട്ട എല്ലാ അതിര്‍ത്തികളും സൗദി അറേബ്യ ഇന്ന് തുറക്കും. രാവിലെ 11 മുതല്‍ സൗദിയിലേക്ക് വിമാനങ്ങള്‍ക്ക് പ്രവേശിക്കാം. ജനിതക മാറ്റം സംഭവിച്ച കോവിഡ് കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണമുണ്ട്. അവര്‍ സൗദിയിലെത്തിയാല്‍ 14 ദിവസം ക്വാറന്‍റൈനില്‍ കഴിയണം.

രണ്ടാഴ്ച മുന്‍പാണ് അതിവേഗ വൈറസ് കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തില്‍ സൗദി അതിര്‍ത്തികള്‍ അടച്ചിട്ടത്. ഇനി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് സ്വദേശികള്‍ക്കും വിദേശികള്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാം. കര, നാവിക, വ്യോമ അതിര്‍ത്തികളെല്ലാം സൗദി തുറക്കുകയണ്. 

എന്നാല്‍ ഇന്ത്യയിലേക്ക് നേരിട്ടുള്ള സര്‍വീസ് സംബന്ധിച്ച്‌ വ്യക്തത വന്നിട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News