Breaking News
ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു |
ഇന്ത്യക്കാരുടെ സന്ദർശക വിസാ കാലാവധി സൗജന്യമായി നീട്ടി നൽകുമെന്ന് സൗദി അറേബ്യ

June 12, 2021

June 12, 2021

റിയാദ് : കോവിഡ് വ്യാപനത്തെ തുടർന്ന് പ്രവേശന വിലക്കുള്ള ഇന്ത്യ ഉൾപെടെ 20 രാജ്യങ്ങളിൽ നിന്നുള്ളവരുടെ സന്ദർശക വിസാ കാലാവധി സൗജന്യമായി നീട്ടിനൽകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.സന്ദർശക വിസ ലഭിക്കുകയും പ്രവേശന വിലക്ക് കാരണം വിസയുടെ കാലാവധി അവസാനിക്കുകയും ചെയ്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

സൗദി ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് സന്ദർശക വിസയുടെ കാലാവധി ദീർഘിപ്പിക്കാൻ അവസരമൊരുക്കുന്നത്.ഇത്തരം വിസകൾ ജൂലായ് 31 വരെയാണ് നീട്ടിനൽകുക.ഓൺലൈനായി തന്നെ വിസ പുതുക്കാൻ കഴിയും.


Latest Related News