Breaking News
ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു |
സൗദിയിൽ എട്ട് കോവിഡ് മരണം,435 പുതിയ കേസുകൾ 

April 14, 2020

April 14, 2020

റിയാദ് : സൗദിയിൽ കോവിഡ് മരണവും രോഗബാധിതരുടെ എണ്ണവും ഉയരുന്നു. ചൊവ്വാഴ്ച മാത്രം എട്ട് പേരാണ് ഇന്ന് കോവിഡ് ബാധിച്ചു മരിച്ചത്.435 പേർക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ആകെ മരണം 73 ആയി ഉയര്‍ന്നു. 84 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായിട്ടുണ്ട്. അതേസമയം,അഞ്ച് ദിവസത്തിന് ശേഷം ഏറ്റവും കൂടുതല്‍ രോഗമുക്തി ഇന്നാണ് സ്ഥിരീകരിച്ചത്.

റിയാദിലും മക്കയിലും മദീനയിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. മദീനയില്‍ ഇന്ന് നാല് പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 29 ആയി. മക്കയില്‍ മൂന്ന് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ ഇവിടെ 18 ആയി. ജിദ്ദയില്‍ ഒരാള്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 11 ആയി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് നഗരങ്ങള്‍ പ്രകാരം ഇങ്ങിനെയാണ്. റിയാദില്‍ 119, മക്ക 111, ദമ്മാം 69, മദീന 50, ജിദ്ദ 46, തബൂക്ക് 4.

സൌദിയില്‍ ആദ്യം അസുഖം സ്ഥിരീകരിച്ച് ലോക്ക് ഡൌണിലായ ഖതീഫില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ഒരു കേസുകളും ഇല്ല. ദമ്മാം ജിദ്ദ റിയാദ് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ ലേബര്‍ ക്യാമ്പുകളില്‍ പരിശോധന തുടരുന്നതിനാലും നിരവധി പേരുടെ സാന്പിളെടുത്തതിനാലും ഇവയുടെ ഫലം കൂടി ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.        


Latest Related News