Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അഞ്ച് മരണം, സൗദിയിൽ ഇന്നും രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ

April 22, 2020

April 22, 2020

റിയാദ് : സൗദിയിൽ ഇന്ന് അഞ്ചു പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം മരണ സംഖ്യ 114 ആയി.ഇന്ന് 1141 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 12,772 ആയി ഉയർന്നു.

സൗദിയിൽ മക്കയിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്- 315. അത് കഴിഞ്ഞാൽ മദീനയിലാണ് കൂടുതൽ രോഗികൾ ഉള്ളത് - 137.

ഇതിനിടെ,സൗദിയില്‍ നിന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന കാല്‍ലക്ഷം പേരുടെ അപേക്ഷ ലഭിച്ചതായി മന്ത്രാലയം. സൌദിയില്‍ തൊഴില്‍ കരാറുകള്‍ അവസാനിച്ചും ഫൈനല്‍ എക്സിറ്റ് നേടിയും നാട്ടില്‍ പോകാനാകാതെ കുടുങ്ങിയവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനായി സൌദി അറേബ്യ പ്രഖ്യാപിച്ച പ്രത്യേക യാത്രാ സൌകര്യമാണിത്. ഇതുവരെ കാല്‍ലക്ഷം അപേക്ഷകള്‍ ലഭിച്ചു. അപേക്ഷകള്‍ വരും ദിനങ്ങളിലും സ്വീകരിക്കും. അപേക്ഷകള്‍ പരിശോധിച്ച ശേഷമായിരിക്കും നടപടിയെടുക്കുക. സ്വന്തം നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് സൌദി എയര്‍ലൈന്‍സിന്‍റെ വിമാനത്തിലാണ് എത്തിക്കുക. സ്വന്തം കന്പനികള്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. 

 ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക  


Latest Related News