Breaking News
ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു |
സൗദിയിലെ റിയാദിന് സമീപം കൊടുങ്കാറ്റിൽ കനത്ത നാശനഷ്ടങ്ങൾ

August 05, 2022

August 05, 2022

റിയാദ്: സൗദിയിലെ റിയാദ് പ്രവിശ്യയിലുള്ള സാജിറില്‍ കൊടുങ്കാറ്റില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.. സാജിര്‍ പട്ടണത്തിലെ കാര്‍ വര്‍ക് ഷോപ്പ് ഏരിയയിലാണ് കെട്ടിടങ്ങളും മരങ്ങളും വിളക്കുകാലുകളും വൈദ്യുതി പോസ്റ്റുകളും ശക്തമായ കാറ്റിൽ നിലംപതിച്ചത്. കാറ്റ് വാഹനങ്ങളെ മറിച്ചിട്ടു. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം.

കാറ്റിന് അകമ്പടിയായി ശക്തമായ മഴയും ചെയ്തു. വ്യവസായ ഏരിയയിലെ വര്‍ക്ക്ഷോപ്പുകളും ഗോഡൗണുകളും മറ്റ് കെട്ടിടങ്ങളും തകര്‍ന്നുവീണു. തകരമേല്‍ക്കൂരകള്‍ അന്തരീക്ഷത്തില്‍ പറന്നു. സാജിര്‍ മുനിസിപ്പാലിറ്റി രക്ഷാപ്രവര്‍ത്തനത്തിന് സംഘങ്ങളെ ഇറക്കുകയും റോഡുകളിലും മറ്റ് പ്രദേശങ്ങളിലും ചിതറിക്കിടന്ന മരങ്ങളും തകരമേല്‍ക്കൂരകളുടെയും കെട്ടിട ഭിത്തികളുടെയും മറ്റും അവശിഷ്ടങ്ങള്‍ നീക്കുകയും ചെയ്തു. കാറ്റടിക്കാന്‍ തുടങ്ങിയപ്പോള്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ പോസ്റ്റുകളും വിളക്കുകാലുകളും മറിഞ്ഞുവീണെങ്കിലും മറ്റ് അപകടങ്ങളുണ്ടായില്ല.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597


Latest Related News