Breaking News
വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ | അജ്​മാനിൽ സ്ത്രീയെ കൊലപ്പെടുത്തി വ്യാപാര കേന്ദ്രത്തിന്​ തീക്കൊളുത്തിയ പ്രതി​ 10 മിനിറ്റിനുള്ളിൽ പിടിയിൽ | ആഭ്യന്തര യാത്രക്കാരുടെ സൗജന്യ ബാഗേജ് എയർ ഇന്ത്യ വെട്ടിക്കുറച്ചു | ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  |
സൗദിയിൽ യുവതിയെ കൊലപ്പെടുത്തി കാറിന് തീയിട്ടു,ആത്മഹത്യ ചെയ്ത ഭർത്താവിന് സമീപം രണ്ട് പിഞ്ച് കുഞ്ഞുങ്ങൾ 

March 13, 2021

March 13, 2021

തായിഫ് : സൗദിയിലെ തായിഫ് റോഡിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ട്രെയിലറിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.റോഡ് സൈഡിൽ നിർത്തിയിട്ട കാറിൽ തീ പടർന്നുപിടിക്കുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.ഇവർ വാഹനങ്ങൾ നിർത്തി ഓടിയെത്തിയപ്പോഴാണ് കാറിന്റെ മുൻസീറ്റിൽ യുവതിയെ കണ്ടെത്തിയത്.യുവതിയെ സാഹസികമായി കാറിൽ നിന്ന് പുറത്തിറക്കി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരിച്ചിരുന്നു.ഈ സമയത്തു തന്നെയാണ് ഭർത്താവ് ട്രെയിലറിന് മുന്നിൽ ചാടിയത്.ഇയാൾ പിന്നീട് ആശുപത്രിയിൽ മരിച്ചു.

യുവതിയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ട്.യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം കാറിലിരുത്തി തീകൊളുത്തുകയായിരുന്നുവെന്നാണ് നിഗമം.കാറിന് സമീപത്തായി ഒന്നര വയസ്സും രണ്ടു മാസവും വീതം പ്രായമുള്ള രണ്ടു കുട്ടികളെയും കണ്ടെത്തിയിട്ടുണ്ട്.സംഭവത്തിൽ സുരക്ഷാ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.    


Latest Related News