Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സുഡാനിൽ നിന്നും സൗദിയിലേക്ക് പോകാനിരുന്ന യാത്രാ വിമാനത്തിന് ഏറ്റുമുട്ടലിനിടെ തീപിടിച്ചു

April 16, 2023

April 16, 2023

എ.എഫ്.പി 

റിയാദ്: സുഡാനിൽ നിന്ന് സൗദി അറേബ്യയിലേക്ക് പോകാനിരുന്ന  യാത്രാ വിമാനത്തിന് വെടിവെപ്പിനെ തുടർന്ന് തീപിടിച്ചതായി റിപ്പോർട്ട്.ശനിയാഴ്ച രാത്രി യാത്രക്കാരും ജീവനക്കാരുമായി ടേക് ഓഫിന് തയാറായ  എയർബസ് എ 330 വിമാനത്തിനാണ് വെടിവെപ്പിൽ കേടുപാടുകൾ സംഭവിച്ചതെന്ന്  സൗദി പ്രസ്താവനയിൽ വ്യക്തമാക്കി.അപകടത്തിൽ ആളപായമുണ്ടായിട്ടില്ല.വിമാനത്തിലെ ക്യാബിൻ ക്രൂ ഉൾപെടെ എല്ലാവരും സുരക്ഷിതമായി സുഡാനിലെ സൗദി എംബസിയിൽ എത്തിയതായും പ്രസ്താവനയിൽ അറിയിച്ചു.

സുരക്ഷ കണക്കിലെടുത്ത് സുഡാനിലേക്കും പുറത്തേക്കുമുള്ള മറ്റെല്ലാ വിമാനങ്ങളും താൽക്കാലികമായിസർവീസ് നിർത്തിവെച്ചിട്ടുണ്ട്.

ഖാർത്തും വിമാനത്താവളം പിടിച്ചെടുക്കാൻ സുഡാനിലെ പാരാമിലിറ്ററി കഴിഞ്ഞ ദിവസം ശ്രമിച്ചതിനെ തുടർന്ന്  സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ എയർപോർട്ടിലെ നിരവധി വിമാനങ്ങൾ നശിപ്പിക്കപ്പെട്ടതായി ഏജൻസികൾ റിപ്പോർട്ട് ചെയ്തു.സുഡാനിലെ സൗദി എംബസി എല്ലാ സൗദി പൗരന്മാരോടും വീട്ടിൽ തന്നെ തുടരാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.വിമാനത്താവളവും പ്രസിഡന്റിന്റെ ഓഫീസും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് അർദ്ധസൈനികർ അവകാശപ്പെട്ടെങ്കിലും സൈന്യം ഇത്  നിഷേധിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News