Breaking News
അജ്​മാനിൽ സ്ത്രീയെ കൊലപ്പെടുത്തി വ്യാപാര കേന്ദ്രത്തിന്​ തീക്കൊളുത്തിയ പ്രതി​ 10 മിനിറ്റിനുള്ളിൽ പിടിയിൽ | ആഭ്യന്തര യാത്രക്കാരുടെ സൗജന്യ ബാഗേജ് എയർ ഇന്ത്യ വെട്ടിക്കുറച്ചു | ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു |
സൗദിയിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്

February 19, 2023

February 19, 2023

 

ന്യൂസ്‌റൂം ബ്യുറോ
റിയാദ് : സൗദി അറേബ്യയുടെ തെക്ക് കിഴക്ക് ഭാഗത്ത് ഇന്ന് രാവിലെ 7:55ന് ഭൂചലനമുണ്ടായതായി സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 16 കിലോമീറ്റര്‍ ആഴത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.1 ഡിഗ്രി രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം സൗദി അതിര്‍ത്തിയില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെ ഒമാനിന്റെ കിഴക്ക് ഭാഗത്താണ്. ഇത്രയും ദൂരമുള്ളതിനാല്‍ അത് സൗദി അറേബ്യയെ പ്രതികൂലമായി ബാധിക്കില്ല. ഭൂചലനം കൃത്യമായി നിരീക്ഷിച്ചുവരികയാണ്.

നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 291 നിരീക്ഷണ കേന്ദ്രങ്ങളുണ്ട്. ജിയോളജിക്കല്‍ സര്‍വെ വക്താവ് താരിഖ് അബാല്‍ ഖൈല്‍ അറിയിച്ചു. ഒമാനിന്റെ കിഴക്ക് ഭാഗങ്ങളില്‍ നേരിയ തോതില്‍ ഭൂചലനമുണ്ടായതായി ഒമാന്‍ അറിയിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News