Breaking News
സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ | അജ്​മാനിൽ സ്ത്രീയെ കൊലപ്പെടുത്തി വ്യാപാര കേന്ദ്രത്തിന്​ തീക്കൊളുത്തിയ പ്രതി​ 10 മിനിറ്റിനുള്ളിൽ പിടിയിൽ | ആഭ്യന്തര യാത്രക്കാരുടെ സൗജന്യ ബാഗേജ് എയർ ഇന്ത്യ വെട്ടിക്കുറച്ചു | ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു |
സൗദിയിലെ താരസുന്ദരിയെ കൈറോവിൽ മരിച്ച നിലയിൽ കണ്ടെത്തി

December 28, 2021

December 28, 2021

റിയാദ് : സൗദിയിലെ പ്രശസ്ത താരവും മോട്ടിവേഷണല്‍ സ്പീക്കറുമായ അരീജ് അല്‍ അബ്ദുല്ലയെ കെയ്റോയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തിങ്കളാഴ്‌ച  രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് കിടക്കയില്‍ ശ്വാസമറ്റ് കിടക്കുന്ന നടിയെ കണ്ടത്. ഉടനെ ഉദ്യോഗസ്ഥരെ അറിയിക്കുകയും, പ്രോസിക്യൂട്ടര്‍ ജനറല്‍ പോസ്റ്റ്മോര്‍ട്ടത്തിന് ഉത്തരവിടുകയും ചെയ്തു. പള്‍മണറി എംബോളിസമാണ് മരണകാരണമെന്ന് ഫോറന്‍സിക് വിദഗ്ധര്‍ അറിയിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടി ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം കഴിഞ്ഞയാഴ്ചയാണ് ആശുപത്രി വിട്ടത്.

റിയാദില്‍ ജനിച്ച 24 കാരിയായ അരീജ്, സൗദി അറേബ്യയിലെ ഏറ്റവും അറിയപ്പെടുന്ന സെലിബ്രിറ്റികളില്‍ ഒരാളാണ്. ഇവര്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 14 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. യുവ മോട്ടിവേഷണല്‍ സ്പീക്കര്‍ എന്ന നിലയിലും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കൊണ്ടും സ്ത്രീകള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള വ്യക്തിയായിരുന്നു അരീജ്.


ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News