Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ജുമുഅ ഖുതുബയിൽ മുസ്‌ലിം ബ്രദർഹുഡിനെ കുറ്റപ്പെടുത്തിയില്ല,സൗദിയിൽ നിരവധി ഇമാമുമാർക്കെതിരെ നടപടി 

November 19, 2020

November 19, 2020

റിയാദ് : വെള്ളിയാഴ്ചയിലെ ജുമുഅ ഖുതുബയിൽ മുസ്‌ലിം ബ്രദർഹുഡിനെതിരെയും മറ്റ് ഭീകര സംഘടനകൾക്കെതിരെയും മുന്നറിയിപ്പ് നൽകണമെന്ന നിർദേശം ലംഘിച്ചതിന് റിയാദ് പ്രവിശ്യയിലെ നിരവധി ഇമാമുമാർക്കെതിരെ നടപടി. ബ്രദർഹുഡിനെതിരെ മുന്നറിയിപ്പ് നൽകുന്നത് ഒഴിവാക്കാൻ വ്യക്തമായ കാരണങ്ങളില്ലാതെ കഴിഞ്ഞ ആഴ്ചയിലെ ഖുതുബയിൽ നിന്ന് വിട്ടുനിന്ന ഇമാമുമാർക്കെതിരെയും നടപടിയെടുക്കുമെന്ന് പ്രവിശ്യ ഇസ്ലാമികകാര്യ ശാഖ അറിയിച്ചു.ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിടാനാണ് തീരുമാനം.

മുസ്‌ലിം ബ്രദർഹുഡ് ഉൾപ്പെടെയുള്ള സംഘടനകക്കെതിരെ വെള്ളിയാഴ്ചയിലെ ഉദ്ബോധന പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകണമെന്ന് ഇസ്‌ലാമിക കാര്യാ മന്ത്രി ശൈഖ് ഡോ.അബ്ദുൽ ലത്തീഫ് ആലു ശൈഖ് നിർദേശം നൽകിയിരുന്നു.മുസ്‌ലിം ബ്രദർഹുഡ് ഭീകര സംഘടനയാണെന്ന് വിശേഷിപ്പിച്ചു ഉന്നത പണ്ഡിത സഭ പുറത്തിറക്കിയ പ്രസ്താവന മുഴുവനായും ഖുതുബക്കിടെ വായിക്കണമെന്നായിരുന്നു നിർദേശം.ചില ഖതീബുമാർ ഇത് പാലിച്ചിരുന്നില്ല.ചിലർ ഖുതുബക്ക് ഹാജരാകാതെ പകരക്കാരെ ചുമതലപ്പെടുത്തി വിട്ടുനിൽക്കുകയും ചെയ്തിരുന്നു. ഇവരെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത്.

സൗദിയിൽ സർക്കാരിന്റെ നിലപാടുകൾക്കെതിരെ ശബ്ദമുയർത്തിയതിന് നിരവധി ഇമാമുമാരും ഇസ്‌ലാമിക പണ്ഡിതന്മാരും നിലവിൽ ജയിലിൽ കഴിയുന്നുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News