Breaking News
ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ |
നമ്മൾ കപ്പുയർത്തുമെന്നോ സമനിലയിലെത്തുമെന്നോ ആരും പ്രതീക്ഷിക്കുന്നില്ല,'ഗ്രീൻ ഫാൽക്കൺസി'ന് ആവേശം പകർന്ന് സൗദി കിരീടാവകാശി

October 24, 2022

October 24, 2022

അൻവർ പാലേരി 

ജിദ്ദ : ഖത്തർ ലോകകപ്പിൽ ബൂട്ടണിയാനൊരുങ്ങുന്ന ദേശീയ ടീമിന് ആവേശവും ആത്മവിശ്വാസവും പകർന്നു നൽകി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ.മത്സരങ്ങൾ ആസ്വദിച്ചു കളിക്കണമെന്നും കളിക്കാർ മാനസിക സമ്മർദ്ദത്തിലാകുന്നത് താൻ ആഗ്രഹിക്കുന്നില്ലെന്നും ലോകകപ്പിന് തയാറെടുക്കുന്ന ടീം അംഗങ്ങൾക്ക് നൽകിയ സ്വീകരണ ചടങ്ങിൽ അദ്ദേഹം പറഞ്ഞു.

“ലോകകപ്പിൽ ഏറെ ദുഷ്‌കരമായ ഗ്രൂപ്പിലാണ് നമുക്ക് കളിക്കേണ്ടതെന്നറിയാം. ഞങ്ങൾ ഒരു വിജയമോ സമനിലയോ ഉറപ്പാക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല.അതിനാൽ എനിക്ക് പറയാനുള്ളത് നിങ്ങൾ  സുഖമായിരിക്കുക, നിങ്ങളുടെ മൽസരം കളിക്കുക, ലോകകപ്പ് നന്നായി  ആ സ്വദിക്കുക എന്ന് മാത്രമാണ്"- ദേശീയ ടീമിനെയും മറ്റംഗങ്ങളെയും  അഭിസംബോധന ചെയ്തുകൊണ്ട് മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.

1978 ലും 1986 ലും ലോകകപ്പ് മത്സരങ്ങളിൽ വിജയസമാനമായ  പ്രകടനം കാഴ്ചവെച്ച സൗദി അറേബ്യ ഖത്തറിൽ  അർജന്റീന, മെക്സിക്കോ, പോളണ്ട് എന്നിവർക്കൊപ്പം ഗ്രൂപ്പ് സിയിലാണ് ഉൾപെടുന്നത്. 1994 നും 2018 നും ഇടയിൽ അഞ്ച് ലോകകപ്പുകളിൽ കളിച്ച 16 മത്സരങ്ങളിൽ മൂന്നിൽ ജയിച്ചുകയറിയ ചരിത്രവും സൗദി  ടീമിനുണ്ട്.   നവംബർ 22 ന് അർജന്റീനയ്‌ക്കെതിരെയാണ് "ഗ്രീൻ ഫാൽക്കൺസ്"എന്നറിയപ്പെടുന്ന സൗദിയുടെ ആദ്യമൽസരം.
ഖത്തർ ലോകകപ്പിലെ  മറ്റ് ടീമുകളെ അപേക്ഷിച്ച് 10 ദിവസം മുമ്പ് തയ്യാറെടുപ്പുകൾ തുടങ്ങിയ സൗദി,ഫ്രഞ്ച് പരിശീലകൻ ഹെർവ് റെനാർഡിന്റെ നേതൃത്വത്തിൽ ഖത്തർ  ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള തീവ്രയത്നത്തിലാണ്.അറബ് മണ്ണിൽ ആദ്യമായി നടക്കുന്ന ഫിഫ ലോകകപ്പിൽ ഖത്തറും സൗദിയും മാത്രമാണ് ജിസിസി രാജ്യങ്ങളിൽ നിന്ന് ലോകകപ്പ് സ്റ്റേഡിയത്തിൽ ബൂട്ടണിയാണുണ്ടാവുക.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News