Breaking News
ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി |
മണാലിയിൽ സുരക്ഷിതരാണെന്ന് മഞ്ജു വാര്യർ,പിന്തുണച്ചവർക്ക് നന്ദി

August 22, 2019

August 22, 2019

ദില്ലി: ഹിമാചലിലെ മഴയിലും പ്രളയത്തിലും അകപ്പെട്ട് ഛത്രുവില്‍ കുടുങ്ങിയ മഞ്ജു വാര്യര്‍ ഉള്‍പ്പെടുന്ന സിനിമ സംഘം സുരക്ഷിതരായി മണാലിയില്‍ തിരിച്ചെത്തിയെന്ന് താരം. തങ്ങള്‍ സുരക്ഷിതരാണെന്ന് മഞ്ജു ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചവര്‍ക്കും, കരുതല്‍ നല്‍കിയവര്‍ക്കും മഞ്ജു നന്ദി അറിയിച്ചുകൊണ്ടാണ് കുറിപ്പ് എഴുതിയത്.

‘കയറ്റം’ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് മഞ്ജുവും സംവിധായകന്‍ സനല്‍ ശശിധരന്‍ തുടങ്ങി 30 പേരടങ്ങുന്ന സംഘം 90 കിലോമീറ്റര്‍ അകലെയുള്ള ഛത്രുവില്‍ എത്തിയത്. ഛത്രുവില്‍ കഴിഞ്ഞ ഒരാഴചയായി കനത്ത മഴയായിരുന്നു. കനത്ത മഴയും മണ്ണിടിച്ചിലും കാരണം യാത്ര തുടരാനാകാത്ത അവസ്ഥയിലായിരുന്നു. 6 ദിവസമാണ് സംഘം ഛത്രുവില്‍ കുടുങ്ങിയത്.

ടെലിഫോണ്‍-ഇന്റര്‍നെറ്റ്-വൈദ്യുതി ബന്ധവും തകരാറിലായിരുന്നു. സഹോദരന്‍ മധു വാര്യരായിരുന്നു മഞ്ജു ഹിമാചലില്‍ കുടുങ്ങികിടക്കുന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മഞ്ഞു വീഴ്ചയ്ക്കിടെ സംഘം സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങുന്നതിന്റെ വീഡിയോയും മഞ്ജു പങ്കുവെച്ചിട്ടുണ്ട്.


Latest Related News