Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ലോകകപ്പ് തുടങ്ങും മുമ്പ് സെനഗലിന് തിരിച്ചടി,ക്യാപ്റ്റൻ സാദിയോ മാനെ പുറത്ത്

November 18, 2022

November 18, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 
ദോഹ : കാലിന് പരിക്കേറ്റ സെനഗൽ സൂപ്പർ താരം സാദിയോ മാനെക്ക് ഖത്തർ ലോകകപ്പ് നഷ്ടമാകും. അല്പം മുൻപ് സെനഗൽ ഫെഡറേഷനാണ് ഈ വിവരം ഔദ്യോഗികമായി പുറത്ത് വിട്ടത്. ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്ക് ഇത് വലിയ നിരാശയുണ്ടാക്കും.

ജെർമ്മൻ ക്ലബ്ബായ ബയേൺ മ്യൂണിക്കിന്റെ താരമായ‌ മാനെക്ക്, ബുണ്ടസ് ലീഗയിൽ കളിക്കുന്നതിനിടെയായിരുന്നു പരിക്കേറ്റത്. വെർഡർ ബ്രെമനെതിരെ നടന്ന മത്സരത്തിനിടെയാണ് അദ്ദേഹത്തിന് ലോകകപ്പ് നഷ്ടമാക്കാൻ ഇടവരുത്തിയ പരിക്ക് സംഭവിച്ചത്. പരിക്കിനെത്തുടർന്ന് അന്ന് മത്സരത്തിന്റെ ഇരുപതാം മിനുറ്റിൽ മൈതാനം വിടാൻ അദ്ദേഹം നിർബന്ധിതനായിരുന്നു.
അതേ സമയം പരിക്കിന്റെ പിടിയിലാണെങ്കിലും കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച സെനഗലിന്റെ ഇരുപത്തിയാറംഗ ലോകകപ്പ് ടീമിൽ മാനെക്ക് പരിശീലകൻ ഇടം നൽകി‌യിരുന്നു‌. ആദ്യ മത്സരങ്ങൾ നഷ്ടപ്പെട്ടാലും പിന്നീട് മാനെ കളിക്കത്തിലേക്ക് മടങ്ങി എത്തുമെന്നായിരുന്നു ഈ സമയം പുറത്ത് വന്ന റിപ്പോർട്ട്. എന്നാൽ പരിക്കിൽ നിന്ന് മോചിതനാവാൻ താരത്തിന് അല്പം കൂടി സമയം വേണ്ടി വരുമെന്ന് വ്യക്തമായതോടെ അദ്ദേഹത്തിന് ലോകകപ്പിൽ നിന്ന് പുറത്തേക്കുള്ള വഴി തുറക്കപ്പെടുകയായിരുന്നു.
പരിക്കിനെത്തുടർന്ന് ഖത്തർ ലോകകപ്പിൽ നിന്ന് പുറത്താകുന്ന ഏറ്റവും അവസാനത്തെ സൂപ്പർ താരമാണ് സാദിയോ മാനെ‌. ഫ്രഞ്ച് താരങ്ങളായ പോൾ പോഗ്ബ, എംഗോളോ കാന്റെ, പോർച്ചുഗീസ് താരം ഡിയൊഗോ ജോട്ട എന്നിവരാണ് പരിക്ക് മൂലം ലോകകപ്പ് നഷ്ടമാകുന്ന മറ്റ് പ്രമുഖ താരങ്ങൾ.

ലോക ഫുട്ബോളിലെ ഇപ്പോളത്തെ ഏറ്റവും മികച്ച മുന്നേറ്റ താരങ്ങളിൽ ഒരാളാണ് മുപ്പതുകാരനായ മാനെ. കളിക്കുന്ന ടീമുകൾക്കായെല്ലാം ഗോൾ മഴ പെയ്യിക്കുന്ന താരം സെനഗൽ ദേശീയ ടീമിനായി 92 മത്സരങ്ങൾ കളിച്ച് 33 ഗോളുകൾ നേടിയിട്ടുണ്ട്. മാനെയുടെ അഭാവം ലോകകപ്പിൽ സെനഗലിന്റെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത്. താരത്തിന്റെ അഭാവം നികത്താൻ മറ്റ് താരങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ അവർ ഇക്കുറി വിയർക്കും.
ഈ മാസം 20 ന് ആരംഭിക്കാനിരിക്കുന്ന ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് എ യിലാണ് സെനഗൽ കളിക്കുന്നത്. കരുത്തരായ നെതർലൻഡ്സ്, ആതിഥേയരായ ഖത്തർ, ഇക്വഡോർ എന്നിവരാണ് ഗ്രൂപ്പിൽ ആഫ്രിക്കൻ വമ്പന്മാർക്കൊപ്പം ഉള്ളത്. ഇരുപത്തിയൊന്നാം തീയതി ഡച്ച് പടക്കെതിരെയാണ് ടൂർണമെന്റിൽ അവരുടെ ആദ്യ മത്സരം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News