Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഫലസ്തീൻ പിന്തുണ ചൂണ്ടിക്കാട്ടി ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് 'രാഷ്ട്രീയ വിലക്ക്'ഏർപ്പെടുത്തിയതായി എർദോഗൻ

December 27, 2022

December 27, 2022

ന്യൂസ് ഏജൻസി 

ഇസ്താംബൂൾ : ഫലസ്തീൻ ജനതയെ പിന്തുണച്ചുവെന്ന പേരിൽ  പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 'രാഷ്ട്രീയ വിലക്ക്' നേരിടുന്നതായി തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ.

“അവർ റൊണാൾഡോയെ തഴഞ്ഞു..റൊണാൾഡോയെ പോലൊരു മികച്ച താരത്തെ കളി തീരാൻ 30 മിനിറ്റ് മാത്രം ബാക്കി നിൽക്കെ ഗ്രൗണ്ടിലേക്ക് അയച്ചത് അദ്ദേഹത്തെ മാനസികമായി തളർത്തുകയും കളിക്കാനുള്ള ഊർജം ഇല്ലാതാക്കുകയും ചെയ്തു.”  നിർഭാഗ്യവശാൽ, അവർ അദ്ദേഹത്തിനെതിരെ രാഷ്ട്രീയ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണെന്നും ഞായറാഴ്ച കിഴക്കൻ എർസുറമിൽ ഒരു യുവജന പരിപാടിയിൽ സംസാരിക്കവെ എർദോഗൻ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും റയൽ മാഡ്രിഡിന്റെയും മുൻ ഫുട്ബോൾ താരം ഇസ്രയേലിന്റെ ഫലസ്തീൻ അധിനിവേശത്തെ വിമർശികച്ചതായുള്ള റിപ്പോർട്ടുകളും ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളും ഇന്റർനെറ്റിൽ സ്ഥിരമായി  പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ഒരിക്കലും അദ്ദേഹം ഇതുസംബന്ധിച്ച് പരസ്യ പ്രസ്താവന നടത്തിയിരുന്നില്ല..2019-ൽ ഒരു ഗോൾഡൻ ബൂട്ട് അവാർഡ് ലേലം ചെയ്തതിലൂടെ ലഭിച്ച 1.5 മില്യൺ യൂറോ (1.59 മില്യൺ ഡോളർ) ഫലസ്തീനികൾക്കായി  സംഭാവന ചെയ്തതായുള്ള വാർത്ത റൊണാൾഡോയെ പ്രതിനിധീകരിക്കുന്ന ഒരു സ്‌പോർട്‌സ് മാനേജ്‌മെന്റ് സ്ഥാപനം പിന്നീട് നിഷേധിച്ചിരുന്നു.സ്പാനിഷിൽ "പലസ്തീനികൾക്കൊപ്പം" എന്നെഴുതിയ ഒരു ബോർഡ് പിടിച്ചിരിക്കുന്ന റൊണാൾഡോയുടെ ചിത്രം ചൂണ്ടിക്കാട്ടിയും പലരും റൊണാൾഡോയുടെ 'ഫലസ്തീൻ പിന്തുണ' വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.എന്നാൽ,സ്പെയിനിൽ 2011 ലുണ്ടായ  ഭൂകമ്പത്തിന്റെ ഇരകൾക്ക് പിന്തുണ അറിയിച്ചു കൊണ്ടുള്ള ചിത്രം ഫോട്ടോഷോപ്പിൽ മാറ്റം വരുത്തിയാണ് ഇത്തരമൊരു പ്രചാരണം അദ്ദേഹത്തിനെതിരെ നടത്തിയത്.

അതേസമയം,റൊണാൾഡോ ഒരിക്കലും പലസ്തീനിനെ പരസ്യമായി പിന്തുണച്ചിട്ടില്ലെങ്കിലും, പലസ്തീൻ ഫുട്ബോൾ അസോസിയേഷനെ പ്രതിനിധീകരിച്ച് തോളിൽ പലസ്തീനിയൻ സ്കാർഫ് ധരിച്ച് അസോസിയേഷൻ തലവൻ ജിബ്രിൽ റജൗബിന്റെ അരികിൽ നിൽക്കുന്ന റൊണാൾഡോയുടെ ചിത്രം പുറത്തുവന്നിരുന്നു.സിറിയൻ അഭയാർത്ഥികൾക്ക് റൊണാൾഡോ പിന്തുണ നൽകിയതും എതിർപ്പിനിടയാക്കിയതായാണ് സൂചന.2013 മുതൽ സേവ് ദി ചിൽഡ്രൻ ഗ്ലോബൽ ആർട്ടിസ്റ്റ് അംബാസഡറായ അദ്ദേഹം സിറിയൻ അഭയാർത്ഥികൾക്ക് എന്നും പിന്തുണ നൽകിയിരുന്നു.സിറിയയിലെ കുട്ടികൾക്കും കുടുംബങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി അദ്ദേഹം ഉദാരമായ സംഭാവനകൾ നൽകുകയും അവരെ "യഥാർത്ഥ ഹീറോകൾ" എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.ഇക്കാരങ്ങളാലാണ് റൊണാൾഡോയ്ക്ക് രാഷ്ട്രീയ വിലക്കേർപ്പെടുത്താനും കളിക്കളത്തിൽ അവഗണനക്കിടയാക്കിയതെന്നുമാണ് എർദോഗാൻ ചൂണ്ടിക്കാട്ടുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News