Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഖത്തർ ലോകകപ്പോടെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കുമോ,ക്രിസ്റ്റ്യാനോ റൊണാൾഡോ മറുപടി പറയുന്നു

September 22, 2022

September 22, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 
ലിസ്ബൺ, പോർച്ചുഗൽ: ഈ വർഷത്തെ ഖത്തർ ഫിഫ ലോകകപ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസാന ലോകകപ്പായിരിക്കില്ലെന്ന് ഉറപ്പായി.ഖത്തറിൽ നടക്കുന്ന ലോകകപ്പോടെ ഡിസംബറിൽ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും 2024 യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും കളിക്കാൻ പദ്ധതിയുണ്ടെന്നും 37 കാരനായ പോർച്ചുഗൽ താരം പറഞ്ഞു.

“ഞാൻ ഇപ്പോഴും എന്റെ സഹതാരങ്ങൾക്ക് വലിയ പ്രചോദനമാണ്..എന്റെ ആഗ്രഹങ്ങൾ വളരെ ഉയരത്തിലാണ്.ഒരുപാട് യുവതാരങ്ങളുള്ള ഒരു ദേശീയ ടീമിലാണ് ഞാൻ കളിക്കുന്നത്. ലോകകപ്പിലും യൂറോകപ്പിലും  ആ പ്രതിജ്ഞാബദ്ധത എനിക്ക് നിറവേറ്റണം.”.തന്റെ സ്‌കോറിംഗ് നേട്ടങ്ങൾ പോർച്ചുഗീസ് സോക്കർ ഫെഡറേഷൻ അംഗീകരിച്ചതിന് പിന്നാലെ ചൊവ്വാഴ്ച നടന്ന ഒരു പരിപാടിയിൽ റൊണാൾഡോ പറഞ്ഞു. 

ഈ വർഷം തുടക്കത്തിൽ ഖത്തറിൽ നടക്കുന്ന ലോകകപ്പ്  അവസാനത്തേതായിരിക്കുമോ എന്ന ചോദ്യത്തിന് വിരമിക്കൽ ചർച്ചകൾ ഇപ്പോഴില്ലെന്ന് റൊണാൾഡോ മറുപടി നൽകിയിരുന്നു.117 അന്താരാഷ്ട്ര ഗോളുകൾ സ്വന്തമാക്കി  എക്കാലത്തെയും റെക്കോർഡ് നിലനിർത്തിയാണ് ഇത്തവണ  റൊണാൾഡോ ലോകകപ്പിനായി ഖത്തറിലെ സ്റ്റേഡിയങ്ങളിൽ ബൂട്ടണിയുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News