Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ കൊറന്റൈനിൽ ഇളവ്,റെസ്റ്ററേന്റിൽ അകത്തിരുന്ന് ഭക്ഷണം കഴിക്കാനും അനുമതി 

May 19, 2021

May 19, 2021

കുവൈത്ത് സിറ്റി : കുവൈത്തിലേക്ക് വരുന്ന വിവിധ വിഭാഗങ്ങളിൽ പെട്ടവർക്കുള്ള  ക്വാറന്റൈന്‍ ഒഴിവാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. എന്നാല്‍ രാജ്യത്ത് എത്തിയ തീയതി മുതല്‍ മൂന്ന് ദിവസത്തിനകം രോഗമുക്തനാണെന്ന് തെളിയിക്കാന്‍ പിസിആര്‍ പരിശോധന നടത്തണം.
കുവൈത്ത്  അംഗീകരിച്ച കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍, 90 ദിവസങ്ങൾക്കിടെ  കൊവിഡ് ബാധിച്ച്‌ മുക്തരായവര്‍ (, ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ ഗര്‍ഭിണികളായ സ്വദേശി വനിതകൾ എന്നിവര്‍ക്കാണ് ക്വാറന്റൈന്‍ ഒഴിവാക്കുക.അതേസമയം,ഇന്ത്യയിൽ നിന്നും നേരിട്ട് കുവൈത്തിലേക്ക് യാത്ര ചെയ്യാൻ ഇനിയും വഴിയൊരുങ്ങിയിട്ടില്ല.

ഇതിനിടെ,റെസ്‌റ്റോറന്റുകളിലും ഹോട്ടലുകളിലും നിയന്ത്രണങ്ങളോടെ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നൽകി. ഇന്നലെ  വൈകീട്ട് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. മെയ് 23 ഞായറാഴ്ച മുതല്‍ ഉത്തരവ് പ്രാബല്യത്തിൽ വരും.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്ത്  ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.. നിലവില്‍ റെസ്റ്റോറന്റുകളിൽ  ഹോം ഡെലിവറി,ടേക് എവേയ് സേവനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News