Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
പുതിയ തൊഴിൽ വിസയിൽ കുവൈത്തിലേക്ക് വരുന്നവർ യോഗ്യതാ പരീക്ഷ പാസാവണമെന്ന് നിബന്ധന

September 25, 2022

September 25, 2022

ന്യൂസ്‌റൂം ബ്യുറോ 

കുവൈത്ത് സിറ്റി:പുതിയ തൊഴിൽ വിസയിൽ രാജ്യത്തേക്ക്  വരുന്നവര്‍ പ്രൊഫഷനല്‍ പരീക്ഷ പാസ്സാവണമെന്ന് തൊഴിലാളികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ഡയരക്ടര്‍ ജനറല്‍ ഡോ. മുബാറക് അല്‍ അസ്മി അറിയിച്ചു.  പ്രവാസി ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള കൂടുതല്‍ നടപടികളുടെ ഭാഗമായാണ് തീരുമാനം എന്നാണ് സൂചന. മികച്ച പ്രൊഫഷനല്‍ തൊഴിലാളികള്‍ മാത്രമേ പുതുതായി രാജ്യത്തേക്ക് എത്തുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുകയാണ് യോഗ്യതാ പരീക്ഷയുടെ ലക്ഷ്യം. സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സ് ഉള്‍പ്പെടെയുള്ള സംഘടനകളുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഓരോ തൊഴിലിനും അതുമായി ബന്ധപ്പെട്ട മേഖലയില്‍ നൈപണ്യുമുണ്ടോ എന്ന് പരിശോധിക്കുന്നതായിരിക്കും യോഗ്യതാ പരീക്ഷ. പുതുതായി തൊഴില്‍ വിസയില്‍ രാജ്യത്തേക്ക് വരുന്നവരാണെങ്കില്‍ രാജ്യത്ത് എത്തി തൊഴിലില്‍ പ്രവേശിക്കുന്നതിിനും വിസ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനും മുമ്പായിരിക്കും ടെസ്റ്റ് നടത്തുക. ടെസ്റ്റില്‍ വിജയിച്ചവര്‍ക്കു മാത്രമേ വിസയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ.
അതേസമയം, നിലവില്‍ കുവൈത്തില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ അവര്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുമ്പോള്‍ ടെസ്റ്റിന് ഹാജരാവാണം. ടെസ്റ്റ് പാസായെങ്കില്‍ മാത്രമേ വിസ പുതുക്കി നല്‍കൂ. അല്ലാത്തവരും നാട്ടിലേക്ക് തിരിച്ചുപോവേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു. 

അതിനിടെ, ബിരുദ യോഗ്യത ഇല്ലാത്ത 60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് നിബന്ധനയില്‍ നിന്ന് വിദേശ അത്‌ലെറ്റുകളെയും സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട ടെക്‌നിക്കല്‍ സ്റ്റാഫിനെയും ഒഴിവാക്കിയെന്ന വാര്‍ത്ത പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ നിഷേധിച്ചു.
അങ്ങനെ ഫീസില്‍ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്നും വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാന്‍ പ്രത്യേക ഫീസ് നല്‍കണമെന്ന 2022ലെ 156 നമ്പര്‍ നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, പ്രൊഫഷനല്‍ സ്‌പോര്‍ട്‌സ് താരങ്ങള്‍ക്കും പരിശീലകര്‍ക്കും നിശ്ചിത അക്കാദമിക യോഗ്യത വേണമെന്ന നിബന്ധനയില്‍ നിന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സ്‌പോര്‍ട്‌സ് അധികൃതരുടെ അംഗീകാരത്തിന് വിധേയമായി ഇളവ് അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News