Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
ഹിമാചൽ പ്രളയം,ഖത്തറിൽ നിന്നും അവധി ആഘോഷിക്കാൻ പോയ കുടുംബത്തിലെ നാലു പേരടക്കം അഞ്ചു പേരെ കാണാതായി

July 12, 2023

July 12, 2023

അൻവർ പാലേരി
ദോഹ :ഖത്തറിൽ നിന്ന് അവധിക്ക് നാട്ടിലേക്ക് പോയ ഒരു കുടുംബത്തിലെ അഞ്ച് പേരെ ഹിമാചൽ പ്രദേശിൽ കാണാതായി.ഇവരിൽ രണ്ടുപേർ കുട്ടികളാണ്.

ഇവരെ കണ്ടെത്തുന്നതിനായി മുസാഫർനഗർ ജില്ലാ ഭരണകൂടം കുളുവിലെ ജില്ലാ മജിസ്‌ട്രേറ്റിന്റെ സഹായം തേടിയിട്ടുണ്ട്.
വും കാരണം ദുരിതം നേരിടുന്ന ഹിമാചൽ പ്രദേശിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ കുടുംബത്തിലെ  നാലുപേരെയും ബന്ധുവായ ഒരാളെയുമാണ് കാണാതായത്.പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ അഞ്ച് പേരെ കഴിഞ്ഞ രണ്ട് ദിവസമായി കാണാനില്ലെന്ന് മുസഫർനഗറിലെ ബന്ധുക്കളെ ഉദ്ധരിച്ച് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തൻവീർ മെഹന്ദി (49), ഭാര്യ ഷബാന പർവീൺ (45), ഫാത്തിമ തൻവീർ (16), അമൻ അബ്ബാസ് (15),ഇവരുടെ ബന്ധുവായ ഡോ.സെയ്ദ് മുഹമ്മദ് (22)എന്നിവരെയാണ് കാണാതായത്.ജൂലായ് അഞ്ചിന് കുളുവിലും മണാലിയിലും അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു.ജൂലായ് ഒമ്പതിന് ശേഷം ഇവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുവായ സജാദ് നബി പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News