Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കോൺകാകാഫ് ഗോൾഡ് കപ്പിൽ ഖത്തറിന് ആദ്യജയം

July 03, 2023

July 03, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 

ദോഹ : കോണ്‍കാകാഫ് ഗോള്‍ഡ് കപ്പില്‍ ശക്തരായ മെക്‌സിക്കോയെ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ച് ഖത്തർ നേട്ടം സ്വന്തമാക്കി. ആദ്യപകുതിയിലെ 27ാം മിനുട്ടില്‍ തന്നെ ഗോള്‍ നേടാന്‍ മെക്സിക്കോയുടെ വല കുലുക്കിയാണ് ഖത്തർ വിജയം സ്വന്തമാക്കിയത്.

മുസ്‌അബ് ഖിള്‌റിന്റെ ക്രോസ്സില്‍ ഹാസിം ശെഹദയാണ് ഹെഡറിലൂടെ ഗോള്‍ നേടിയത്. മത്സരത്തില്‍ ബഹുഭൂരിപക്ഷം സമയവും മെക്‌സിക്കന്‍ താരങ്ങളുടെ കാലുകളിലായിരുന്നു പന്തെങ്കിലും ഗോളടിക്കാന്‍ അവര്‍ക്കായില്ല. ഗോള്‍ഡ് കപ്പില്‍ ഖത്തറിന്റെ ആദ്യ ജയം കൂടിയാണിത്.

അതേസമയം, മറ്റ് മത്സരങ്ങളില്‍ അമേരിക്ക ഏകപക്ഷീയമായ ആറ് ഗോളുകള്‍ക്ക് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗൊയെ പരാജയപ്പെടുത്തി. ജീസസ് ഫെരേര ഹാട്രിക് ഗോള്‍ നേടി. ജമൈക്ക എതിരില്ലാത്ത അഞ്ച് ഗോളിന് സെന്റ്.കിറ്റിസ് ആന്‍ഡ് നെവിസിനെയും ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഹെയ്തിയെ ഹോണ്ടുറാസും പരാജയപ്പെടുത്തി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News