Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ വ്യത്യസ്ത ആക്രമണങ്ങളിൽ രണ്ട് വനിതകൾ കൊല്ലപ്പെട്ടു

September 22, 2023

Malayalam_Gulf_News

September 22, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി:കുവൈത്തിൽ വ്യത്യസ്തത ആക്രമണങ്ങളിലായി രണ്ട് വനിതകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒമരിയ ഏരിയയില്‍ ഭര്‍ത്താവിന്‍റെ മര്‍ദനത്തെത്തുടര്‍ന്നാണ് സിറിയൻ യുവതി മരിച്ചത്.വീട്ടില്‍ വെച്ചായിരുന്നു ആക്രമണം.

യുവതിയെ ഫര്‍വാനിയ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാറില്‍ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഡിറ്റക്ടീവ് സംഘം അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് അന്വേഷണ സംഘത്തിന് കൈമാറി. പ്രതിക്കെതിരെ മനപ്പൂര്‍വമായ നരഹത്യ ചുമത്തി.

മറ്റൊരു സംഭവത്തില്‍, 27 കാരിയായ ഇറാഖി സ്ത്രീയെ സബാഹ് അല്‍-നാസര്‍ ഏരിയയിലെ അപ്പാര്‍ട്മെന്‍റില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതിയെ കണ്ടെത്താനായില്ല. അന്വേഷണം തുടരുകയാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News