Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഏഷ്യൻ കപ്പ് :രണ്ടാം ഘട്ട വിൽപനയിൽ ആദ്യ 24 മണിക്കൂറിൽ 90,000 ടിക്കറ്റുകൾ വിറ്റുപോയതായി സംഘാടകർ

November 27, 2023

 News_Qatar_Malayalam

November 27, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ :അടുത്ത വർഷം ജനുവരി 12 മുതൽ ദോഹയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ഫുട്‍ബോൾ മത്സരങ്ങളുടെ രണ്ടാം ഘട്ട വിൽപനയിൽ ആദ്യ 24 മണിക്കൂറിൽ മാത്രം 90,000 ടിക്കറ്റുകൾ വിറ്റഴിഞ്ഞതായി പ്രാദേശിക സംഘാടക സമിതി അറിയിച്ചു.

ഖത്തർ, സൗദി അറേബ്യ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള ആരാധകരാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ സ്വന്തമാക്കിയത്.ജനുവരി 12 ന് പ്രശസ്തമായ ലുസൈൽ സ്റ്റേഡിയത്തിൽ ഖത്തറും ലെബനനും തമ്മിലുള്ള ഉദ്ഘാടന മത്സരവും ഒമാനും സൗദിയും തമ്മിലുള്ള മത്സരവും നേരിൽ കാണുന്നതിനാണ് ഏറ്റവും കൂടുതൽ ആരാധകർ എത്തിയതെന്നും റിപ്പോർട്ടിൽ പായുന്നു.നവംബർ 19 നാണ് രണ്ടാംഘട്ട ടിക്കറ്റ് വിൽപന ആരംഭിച്ചത്.അതേസമയം,ഒക്ടോബർ 10ന് ആരംഭിച്ച വില്പനയയുടെ ഒന്നാം ഘട്ടത്തിൽ ആദ്യ 24 മണിക്കൂറിൽ 80,000 ടിക്കറ്റുകൾ വിറ്റുപോയിരുന്നു.

ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിലേക്കുള്ള ടിക്കറ്റുകൾക്ക് 25 ഖത്തർ റിയാൽ ആണ് നിരക്ക്.https://asiancup2023.qa/ar ആരാധകർക്ക് തുടർന്നും ലഭ്യമായ ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്.ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് കാൽപന്തുകളിയിലെ ഏഷ്യയിലെ കരുത്തന്മാർ മാറ്റുരക്കുന്ന ഏഷ്യൻ കപ്പിന് ദോഹ വേദിയാകുന്നത്.ഖത്തറിന് പുറമെ ഇന്ത്യയും ഇത്തവണ ഖത്തറിലെ സ്റ്റേഡിയത്തിൽ ബൂട്ടണിയാനെത്തുന്നത് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ആരാധകർക്ക് ഇരട്ടി ആവേശം പകരും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News