Breaking News
കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം |
എംബസിക്ക് മുന്നിൽ വിശുദ്ധ ഖുർആൻ കത്തിച്ച സംഭവത്തിൽ ഖത്തറും സൗദിയും പ്രതിഷേധം അറിയിച്ചു

January 22, 2023

January 22, 2023

ന്യൂസ്‌റൂ ബ്യുറോ
റിയാദ് / ദോഹ : സ്റ്റോക്ക്‌ഹോമിലെ തുർക്കി എംബസിക്ക് മുന്നിൽ വിശുദ്ധ ഖുർആനിന്റെ പകർപ്പ് കത്തിക്കാൻ തീവ്രവാദിയെ അനുവദിച്ച സ്വീഡിഷ് അധികാരികൾക്കെതിരെ ഖത്തറും സൗദി അറേബ്യയും അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.ലോകത്തെ രണ്ട് ബില്യണിലധികം മുസ്ലീങ്ങളുടെ വികാരങ്ങൾക്ക് നേരെയുള്ള ഗുരുതരമായ പ്രകോപനംമാണ് സാംഭവമെന്ന്  വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.ഇസ്ലാമോഫോബിയ ലോകമെമ്പാടുമുള്ള മുസ്‌ലിംകളെ ആവർത്തിച്ച് ലക്ഷ്യമിടുന്നതിന്റെ  ആസൂത്രിതമായ തുടർച്ചയാണിതെന്നും  തീവ്രവാദവും വിദ്വേഷവും തള്ളിക്കളയുന്നതിനൊപ്പം  പരസ്പര ചർച്ചകളും സഹിഷ്ണുതയും സഹവർത്തിത്വവും പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഖത്തറും സൗദിയും ഊന്നിപ്പറഞ്ഞു.

തീവ്ര വലതുപക്ഷ ഡാനിഷ് പാർട്ടിയുടെ നേതാവ് സ്ട്രാം കുർസ് റാസ്മസ് പലുദാൻ വിശുദ്ധ ഖുർആനിന്റെ ഒരു പകർപ്പ് തങ്ങളുടെ എംബസിക്ക് മുന്നിൽ കത്തിച്ചതിനെ തുടർന്ന് സൗദി അങ്കാറയിലെ സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തിയതായി തുർക്കി വിദേശകാര്യ മന്ത്രി മെവ്ലട്ട് കാവുസോഗ്ലു വ്യക്തമാക്കിയിരുന്നു.സംഭവത്തിൽ സൗദി കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

ശനിയാഴ്ച സ്റ്റോക്ക്‌ഹോമിലെ തുർക്കി എംബസിക്ക് സമീപം പ്രകടനം നടത്താൻ പലൂഡന് സ്റ്റോക്ക്‌ഹോം പോലീസ് അനുമതി നൽകിയിരുന്നു. സ്റ്റോക്ക്‌ഹോമിലെ പ്രതിഷേധങ്ങൾക്ക് അനുമതി നൽകുന്ന സ്വീഡിഷ് അധികാരികളുടെ നടപടിക്ക് മറുപടിയായി, ജനുവരി 27 ന് നടക്കാനിരുന്ന സ്വീഡിഷ് പ്രതിരോധ മന്ത്രി പാൽ ജോൺസന്റെ അങ്കാറ സന്ദർശനം റദ്ദാക്കുന്നതായി തുർക്കി പ്രഖ്യാപിച്ചു. ഈ ഘട്ടത്തിൽ ജനുവരി 27ന് സ്വീഡിഷ് പ്രതിരോധ മന്ത്രി പാൽ ജോൺസന്റെ തുർക്കി സന്ദർശനം അർത്ഥശൂന്യമായി മാറിയെന്ന് തുർക്കി പ്രതിരോധ മന്ത്രി ഹുലുസി അക്കാർ പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News