Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഖത്തർ-അഫ്ഗാൻ യോഗ്യതാ മത്സരം,ടിക്കറ്റുകൾ ഇന്ന് മുതൽ ഓൺലൈനായി വാങ്ങാം

November 09, 2023

Qatar_news_updates_sports_qatar_afghanistan_tickets_today_onwards_avialable

November 09, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക്

ദോഹ :നവംബർ 16ന് നടക്കുന്ന 2026ലെ ഫിഫ ലോകകപ്പ്, 2027 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഇന്ന് മുതൽ ഓൺലൈനായി വാങ്ങാമെന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷൻ (ക്യുഎഫ്എ) മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഖാലിദ് അൽ കുവാരി അറിയിച്ചു.  ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മൽസരം നടക്കുക.

ടിക്കറ്റുകൾ വാങ്ങാനുള്ള ലിങ്ക് :ഇവിടെ ക്ലിക്ക് ചെയ്യുക 
10,30,50 റിയാലാണ് ടിക്കറ്റ് നിരക്ക്.ഭിന്നശേഷിക്കാരായ ആരാധകർക്ക് accessibilityqfa.qa എന്ന ഇ-മെയിൽ വഴി ടിക്കറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്.

2026 ലോകകപ്പിനും 2027 ലെ ഏഷ്യൻ കപ്പിനുമുള്ള സംയുക്ത ഏഷ്യൻ യോഗ്യതാ മത്സരങ്ങളിൽ അഫ്ഗാനിസ്ഥാനും ഇന്ത്യക്കുമെതിരെ രണ്ട് മത്സരങ്ങളാണ് ഖത്തറിനുള്ളത്. പ്രാഥമിക റൗണ്ടിലെ ഗ്രൂപ്പ് എ-യിൽ ഖത്തർ,ഇന്ത്യ,അഫ്‌ഗാനിസ്ഥാൻ എന്നിവയ്ക്ക് പുറമെ കുവൈത്തും ഉൾപ്പെടുന്നുണ്ട്.

"2026 ഫിഫ ലോകകപ്പിലും 2027 ലെ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിലും ഖത്തർ ദേശീയ ടീമിനെ പിന്തുണയ്ക്കാൻ ഞങ്ങളുടെ വിശ്വസ്തരായ ആരാധകരെ ക്ഷണിക്കുന്നു," ഖാലിദ് അൽ കുവാരി പ്രസ്താവനയിൽ പറഞ്ഞു.ആവശ്യപ്പെട്ടു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News