Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
മക്കയിലെ ഹോട്ടലിൽ മനോരോഗിയായ തീർത്ഥാടകൻ രണ്ടുപേരെ കുത്തിക്കൊന്നു

February 21, 2023

February 21, 2023

ന്യൂസ്‌റൂം ബ്യുറോ
മക്ക : മാനസിക രോഗിയായ വിദേശ തീര്‍ഥാടകന്‍ മക്കയിലെ ഹോട്ടലിൽ രണ്ടു പേരെ കുത്തിക്കൊന്നു.അൾജീരിയൻ വംശജനായ പ്രതി സ്വന്തം ഗ്രൂപ്പിൽ എത്തിയ ഉംറ തീർത്ഥാടകരെയാണ് കൊലപ്പെടുത്തിയത്.മക്ക അൽ-മുക്കറമയിലെ പുണ്യസ്ഥലങ്ങളിലൊന്നിൽ മൂവരും ഏറ്റുമുട്ടിയതിന് ശേഷമാണ് കൊലപാതകം നടന്നതെന്ന് അൾജീരിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തീര്‍ഥാടകരില്‍ ഒരാളെ ഹോട്ടലിലെ റിസപ്ഷനില്‍ വെച്ചും രണ്ടാമത്തെയാളെ മുറിയില്‍ വെച്ചുമാണ് പ്രതി കുത്തിക്കൊന്നത്.രക്ഷപ്പെട്ട അള്‍ജീരിയന്‍ തീര്‍ഥാടകനെ അറസ്റ്റ് ചെയ്തതായി മക്ക പോലീസ് അറിയിച്ചു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മക്ക പോലീസ് പറഞ്ഞു.

ഉംറ കര്‍മത്തിന് മക്കയിലേക്ക് യാത്ര തിരിക്കുന്നതിനു മുമ്പ് പ്രതി അള്‍ജീരിയയില്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നതായി അള്‍ജീരിയന്‍ അധികൃതര്‍ പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News