Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
യുവതിയെ മാനഭംഗപ്പെടുത്തി കൊലചെയ്ത സംഭവം, കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പൈൻസ് വീണ്ടും വിലക്കിയേക്കും

January 28, 2023

January 28, 2023

ന്യൂസ്‌റൂം ബ്യുറോ
കുവൈത്ത് സിറ്റി : കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നത് നിർത്തിവെക്കണമെന്ന  ആവശ്യവുമായി ഫിലിപ്പീൻസ്. കുവൈത്തിൽ അടുത്തിടെ ഫിലിപ്പീനോ ഗാർഹിക തൊഴിലാളി കൊലചെയ്യപ്പെട്ടതിനെ തുടർന്നാണ് ഈ ആവശ്യം ഉയർന്നിരിക്കുന്നത്. 34കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും അതിന് ശേഷം മൃതദേഹം കത്തിക്കുകയുമായിരുന്നു. ഈ സാഹചര്യത്തിലാണ് കുവൈത്തിലേക്ക് ഇനി തൊഴിലാളികളെ അയയ്ക്കരുതെന്ന ആവശ്യം ഫിലിപ്പീൻ കോണ്ഗ്രസിലെ ( പാർലമെന്റ് )നിരവധി അംഗങ്ങൾ മുന്നോട്ട് വച്ചത്.

ഫിലിപ്പീൻസുകാരിയായ ഗാർഹികതൊഴിലാളി ജാനിലിൻ വില്ലാവെണ്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2020 ജനുവരിയിൽ ഫിലിപ്പൈൻസ് കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നത് വിലക്കിയിരുന്നു.തുടർന്ന് ഉഭയകക്ഷി തലത്തിൽ നിരന്തരം നടത്തിയ ചർച്ചയെ തുടർന്നാണ് ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് പുനഃസ്ഥാപിച്ചത്.

ഈ തീരുമാനം വീണ്ടും എടുക്കണമെന്ന് സെനറ്റർ ജിംഗ്വെ എസ്ട്രാഡ ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ, കുവൈത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി നിലവിലുള്ള നയങ്ങൾ അവലോകനം ചെയ്യാൻ കുടിയേറ്റ തൊഴിൽ വകുപ്പും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News