Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
രണ്ടര ലക്ഷം ഒപ്പ്,ലോകകപ്പ് ഫൈനൽ മൽസരം വീണ്ടും നടത്തണമെന്ന് നിവേദനം

December 24, 2022

December 24, 2022

ന്യൂസ് ഏജൻസി
പാരീസ് : ഖത്തർ ലോകകപ്പിലെ ഏറ്റവും ആവേശകരമായ അർജന്റീന,ഫ്രാൻസ് ഫൈനൽ മൽസരം വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് ഫ്രഞ്ച് ആരാധകർ ഫിഫക്ക് നിവേദനം നൽകാൻ ഒരുങ്ങുന്നു.ഫ്രാൻസിലെ മാസ് ഒപ്പീനിയൻസ് എന്ന വെബ്‌സൈറ്റാണ് ഫൈനൽ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഒപ്പു ശേഖരണത്തിന് മുന്നിൽ നിൽക്കുന്നതെന്ന് മൊറോക്കോ വേൾഡ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഏകദേശം രണ്ടരലക്ഷത്തോളം പേർ ഇതിനോടകം നിവേദനത്തിൽ ഒപ്പുവെച്ചു. ഫൈനലിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് അർജന്റീന ലോകകപ്പ് കിരീടം ഉയർത്തിയിരുന്നു. എന്നാൽ മത്സരത്തിൽ നിരവധി കള്ളക്കളികൾ നടന്നുവെന്നും അർജന്റീന മൂന്നാമത് അടിച്ച ഗോൾ പരിഗണിക്കാൻ പാടില്ലെന്നുമുള്ള ആവശ്യങ്ങൾ ഫ്രാൻസ് ആരാധകർ ഉയർത്തിയിരുന്നു. തുടർന്നാണ് വെബ്‌സൈറ്റ് ഒപ്പുശേഖരണം നടത്തിയത്.ലോകകപ്പ് ഫൈനലിനിടെ റഫറി സൈമൺ മാർസിനിയാക്കിന്റെ തീരുമാനങ്ങളെ ഫ്രഞ്ച് ഫുട്ബോൾ ആരാധകർ ചോദ്യം ചെയ്തിരുന്നു.


അതേസമയം,മത്സരങ്ങൾ നിരീക്ഷിക്കുന്നതിനായി ഫിഫ സ്ഥാപിച്ച ഇന്റഗ്രിറ്റി ടാസ്‌ക് ഫോഴ്‌സ് 64 മത്സരങ്ങളും നിരീക്ഷിക്കുകയും സൂക്ഷ്മപരിശോധന നടത്തുകയും ചെയ്തപ്പോൾ ഇത്തരത്തിലുള്ള ഒരു കൃത്രിമവും നടന്നിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.ഫിഫ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News