Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ലുലു എക്സ്ചേഞ്ച് അക്കൗണ്ട്‌സ് മാനേജർ പത്തനംതിട്ട വെണ്ണികുളം സ്വദേശി നാട്ടിൽ നിര്യാതനായി

May 29, 2022

May 29, 2022

കുവൈത്ത് സിറ്റി: കുവൈത്ത് ലുലു എക്‌സ്‌ചേഞ്ച് അക്കൗണ്ട്‌സ് മാനേജറായിരുന്ന പത്തനംതിട്ട വെണ്ണികുളം സ്വദേശി ഷൈജു വര്‍ഗീസ് (40) നാട്ടില്‍ നിര്യാതനായി.

ദുബായിൽ നിന്നും ട്രാന്‍സ്‌ഫെറില്‍ കുവൈത്തിലെത്തിയ അദ്ദേഹം കുടുംബത്തെ കൊണ്ടുവരാന്‍ നാട്ടിലേക്ക്  പോയതായിരുന്നു.രക്തസമ്മർദം കൂടിയതിനെ തുടർന്ന് ശനിയാഴ്ച രാത്ര കുമ്പനാട്ടെ ആശുപത്രിയില്‍ പ്രവശേിപ്പിച്ചിരുന്നു. പുലര്‍ച്ചെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു അന്ത്യം.
ആറ് മാസം മുമ്പാണ് കുവൈത്തില്‍ വന്നത്.കുവൈത്തിലേക്ക് അടുത്ത ആഴ്ച വരാനുള്ള തയ്യറെടുപ്പിലായിരുന്നു.പള്ളിയക്കല്‍ കുര്യന്‍ വര്‍ഗീസ് പിതാവും മേരി വര്‍ഗീസ് മാതാവുമാണ്. മിന്‍സി തോമസ് മഞ്ഞക്കിയില്‍ ഭാര്യയാണ്. ഒരു കുട്ടിയുണ്ട്.
ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എം ഡി അദീബ് അഹമ്മദും ലുലു എക്‌സ്‌ചേഞ്ച് കുവൈത്ത് മാനേജമെന്റും ഷൈജു വര്‍ഗീസിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News