Breaking News
ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ |
60,000 റിയാല്‍ മൂല്യമുള്ള വസ്തുക്കള്‍ കൈവശമുണ്ടെങ്കില്‍ വെളിപ്പെടുത്തണമെന്ന് സൗദി കസ്റ്റംസ് അതോറിറ്റി

April 17, 2023

April 17, 2023

ന്യൂസ്റൂം ബ്യൂറോ
റിയാദ്: 60,000 റിയാലോ അതിലധികമോ മൂല്യമുള്ള വസ്തുക്കളോ കൈവശമുള്ള യാത്രക്കാര്‍ സൗദിയിലേക്ക് വരുമ്പോഴും പോകുമ്പോഴും കസ്റ്റംസ് അതോറിറ്റിയില്‍ നിന്ന് അനുമതി തേടണമെന്ന് സക്കാത്ത്, ടാക്സ് ആന്റി കസ്റ്റംസ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. പുതിയതോ ഉപയോഗിച്ചതോ ധരിക്കുന്നതോ ആയ ആഭരണങ്ങള്‍, സ്വര്‍ണ്ണക്കട്ടികള്‍, വിലയേറിയ ലോഹങ്ങള്‍, രത്നക്കല്ലുകള്‍, വിദേശകറന്‍സികള്‍ എന്നിവയുടെ മൂല്യം 60,000 റിയാലില്‍ കൂടിയാലാണ് കസ്റ്റംസ് അതോറിറ്റിയെ അറിയിക്കേണ്ടത്. വ്യവസ്ഥ പാലിക്കാതെ പിടിക്കപ്പെട്ട വസ്തുവിന്റെ മൂല്യത്തിന്റെ 25 ശതമാനം പിഴയായി അടക്കേണ്ടിവരും. ആവര്‍ത്തിച്ചാല്‍ 50 ശതമാനമാണ് പിഴ. അതേസമയം കള്ളപ്പണം വെളുപ്പിക്കലടക്കമുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെടുന്നതാണെങ്കില്‍ ഇവ മുഴുവന്‍ കണ്ടുകെട്ടുകയും പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറുകയും ചെയ്യും. സക്കാത്ത് ആന്റ് കസ്റ്റംസ് അതോറിറ്റിയുടെ അപ്ലിക്കേഷന്‍ വഴിയോ വെബ്സൈറ്റ് വഴിയോ ആണ് ഡിക്ലറേഷന്‍ നടത്തേണ്ടത്. വരുമ്പോഴും പോകുമ്പോഴും വിമാനത്താവളങ്ങളില്‍ ഇതിനായി പ്രത്യേക കൗണ്ടറുകളുമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News